നീതിനിർവഹണത്തിനായി എൻകൗണ്ടർ രീതി നടപ്പിലാക്കുന്ന യുവ പൊലീസ് ഉദ്യോഗസ്ഥൻ്റെ ചോരത്തിളപ്പുകൾ ഷൈൻ ടോം ചാക്കോയിലൂടെ പ്രേക്ഷകർക്കു മുന്നിൽ എത്തിക്കുവാനുള്ള ശ്രമമാണ് ഹരിദാസ് ചിത്രത്തിലൂടെ ശ്രമിക്കുന്നത്.
എൻ.വി.പി. ക്രിയേഷൻസ്, കെ.ജി.എഫ്. സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
ഉണ്ണി ലാലു, അരുൺ (ഫോർ ദി പീപ്പിൾ ഫെയിം), ജോയ് മാത്യു, ജാഫർ ഇടുക്കി, ജിയോ ബേബി, സൂര്യാകൃഷ്, (പൊങ്കാല ഫെയിം) ജെയ്സ് ജോസ്, നവാസ് വള്ളിക്കുന്ന്, സോഷ്യൽ മീഡിയ താരം ജീവാ ജോസഫ്, രലുനാഥ് പലേരി, ജയേഷ് പുന്നശ്ശേരി, അങ്കിത് സതീഷ് നമ്പ്യാർ, രാഹുൽ, അമൽ, സുൽത്താൻ, അഫ്രിൻ കല്ലൻ, ജെഗിൽ വിൽസൺ, വിനോദ് ആൻ്റണി, ചൈത്ര പ്രവീൺ, ആതിര പട്ടേൽ, ആരതി വിശ്വനാഥ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
advertisement
തിരക്കഥ - ഋഷി ഹരിദാസ്, ജിതിൻ രാജ് സി., ഛായാഗ്രഹണം - എൽബൻ കൃഷ്ണ, എഡിറ്റിംഗ് - കപിൽ കൃഷ്ണ, കലാസംവിധാനം - സുജിത് രാഘവ്, മേക്കപ്പ് - ലാലു കൂട്ടാലിട, കോസ്റ്റ്യും ഡിസൈൻ - അഫ്രിൻ കല്ലൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ, അസ്സോസ്സിയേറ്റ് ഡയറക്ടർ - നവനീത് കൃഷ്ണ, സ്റ്റിൽസ്- ഷിബി ശിവദാസ്, ഡിസൈൻ- കൊളിൻസ് ലിയോഫിൽ, ലൈൻ പ്രൊഡ്യൂസർ- സജി കെ. പിള്ള അഞ്ചൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് അത്തോളി, പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: Shine Tom Chacko's 'Dansaf' is a new character in terms of appearance and character. Dansaf is a unit formed in the police department to combat drug abuse. Shine Tom Chacko's character is the Supreme Officer of the Dansaf unit, which leads the anti-drug activities
