TRENDING:

പരീക്കുട്ടി നായകൻ; 'നരബലി' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

Last Updated:

കേരളക്കരയെ ഭീതിയിലാഴ്ത്തിയ നരബലി കൊലപാതകത്തിന്റെ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലാത്ത ആഴത്തിലുള്ള അന്വേഷണമാണ് ചിത്രം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എൻ പടം വേൾഡ് ഓഫ് സിനിമാസിന്റെ ബാനറിൽ നന്ദകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നരബലി' എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. സംവിധായകൻ ഒമർ ലുലു മലയാള സിനിമക്ക് പരിചയപ്പെടുത്തിയ പരീക്കുട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ ഹിന്ദി തമിഴ് സിനിമാ രംഗത്തെ നിരവധി അഭിനേതാക്കളും അണിനിരക്കുന്നു.
നരബലി സിനിമയുടെ ചിത്രീകരണം
നരബലി സിനിമയുടെ ചിത്രീകരണം
advertisement

നന്ദകുമാർ, ന്യൂസിലൻഡ് പ്രവാസിയായ ശ്രീകുമാർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും സനു സിദ്ദിഖ് നിർവ്വഹിക്കുന്നു. ഇന്ത്യയിൽ ഏകദേശം അഞ്ച് ലക്ഷം ആളുകളെ കാണാതായിട്ട് വർഷങ്ങൾ ഏറേയായി. അവർ എവിടേ പോയിയൊന്നോ എന്ത് ചെയ്തുവെന്നോ ആർക്കും യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. നരബലി എന്ന സിനിമക്ക് പ്രാധാന്യം വരുന്നത് ഇവിടെയാണ്.

Also read: വീണ്ടും പ്രായക്കൂടുതലുള്ള കഥാപാത്രമാവാൻ വിജയരാഘവൻ; ഔസേപ്പിൻ്റെ ഒസ്യത്ത് ആരംഭിച്ചു

advertisement

കേരളക്കരയെ ഭീതിയിലാഴ്ത്തിയ നരബലി കൊലപാതകത്തിന്റെ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലാത്ത ആഴത്തിലുള്ള അന്വേഷണമാണ് 'നരബലി' എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

സംഗീതം- ഇ സൗണ്ട് ബോംബേ, പ്രൊഡക്ഷൻ കൺട്രോളർ- സാബു വൈക്കം, ആർട്ട്- രാജീവ്, വിഎഫ്എക്സ്- അബി ബോംബേ, സൗണ്ട് ഡിസൈൻ- ദേവക് ബോംബേ, ലോക്കേഷൻ മാനേജർ- രാഹുൽ, മേക്കപ്പ്- ലാസ്യ മുംബൈ, കോസ്റ്റ്യൂംസ്- നിഷ, പി.ആർ.ഒ.- എ.എസ്. ദിനേശ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Shooting of Malayalam movie Narabali featuring actor Pareekutty begins. The film takes a deeper look at the shocking reports of human sacrifices reported in Kerala and its consequences. Shooting is taking place in Thiruvananthapuram

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പരീക്കുട്ടി നായകൻ; 'നരബലി' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
Open in App
Home
Video
Impact Shorts
Web Stories