TRENDING:

Prabhas movie | പ്രഭാസ് -നാഗ് അശ്വിന്‍ ചിത്രത്തില്‍ ഇനി സംവിധാന കുലപതി സിംഗീതം ശ്രീനിവാസ റാവുവിന്റെ കരസ്പർശം

Last Updated:

Singeetam Srinivasa Rao in Prabhas Nag Ashwinn movie as mentor | മൈക്കിള്‍ മദന കാമരാജന്‍, അപൂര്‍വ്വരാഗം തുടങ്ങിയ സിനിമകളുടെ ശില്പി ഇനി പ്രഭാസ്-നാഗ് അശ്വിൻ ചിത്രത്തിൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം.
advertisement

പ്രഭാസിന്റെ 21-ാമത് ചിത്രമാണിത്. പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന് നിലവില്‍ പ്രഭാസ് 21 എന്നാണ് വർക്കിംഗ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ദീപിക പദുകോണാണ് നായിക.

ഇപ്പോഴിതാ ചിത്രത്തിന്റെ ക്രിയേറ്റീവ് മെന്റര്‍ ആയി എത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകനും നടനുമായ സിംഗീതം ശ്രീനിവാസ റാവു. അദ്ദേഹത്തിന്റെ 89ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ സംവിധായകന്‍ നാഗ് അശ്വിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

advertisement

"ഏറെക്കാലമായി കാത്തിരുന്ന ഒരു സ്വപ്നം ഒടുവില്‍ സാക്ഷാത്കരിക്കുന്നു. ഞങ്ങളുടെ ഇതിഹാസത്തിലേക്ക് സിംഗീതം ശ്രീനിവാസ റാവു ഗാരുവിനെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ സൃഷ്ടിപരമായ മഹാശക്തികള്‍ തീര്‍ച്ചയായും ഞങ്ങള്‍ക്ക് വഴികാട്ടിയാവും," എന്നാണ് സിംഗീതത്തിന്റെ ജന്മദിന പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പ്രഭാസ് 21ന്റെ പ്രൊഡക്ഷന്‍ ഹൗസായ വൈജയന്തി മൂവീസ് ട്വിറ്ററില്‍ കുറിച്ചത്.

തെലുങ്ക് സിനിമ സംവിധായകര്‍ തങ്ങളുടെ ഗുരുവായി കാണുന്ന അദ്ദേഹം നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്, സംഗീതസംവിധായകന്‍, ഗായകന്‍, ഗാനരചയിതാവ്, നടന്‍ എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ചയാളാണ്.

advertisement

പരീക്ഷണാത്മക ചിത്രങ്ങളിലൂടെ ദക്ഷിണേന്ത്യന്‍ സിനിമയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

1988 ല്‍ അദ്ദേഹം കമലഹാസനെ നായകനാക്കി സംവിധാനം ചെയ്ത നിശബ്ദ ചിത്രമായ 'പുഷ്പക വിമാനം' അന്താരാഷ്ട്ര നിരൂപക പ്രശംസ നേടിയിരുന്നു. 1988 കാന്‍സ് ഫിലിം ഫെസ്റ്റിവല്‍ പ്രീമിയര്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര പ്രശംസ നേടിയ ഈ ചിത്രം മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും മികച്ച ചിത്രത്തിനുള്ള ഫിലിംഫെയര്‍ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.

advertisement

മൈക്കിള്‍ മദന കാമരാജന്‍, അപൂര്‍വ്വരാഗം തുടങ്ങി നിരവധി കമല്‍ഹാസന്‍ ചിത്രങ്ങളും സിംഗീതം ശ്രീനിവാസ റാവു ഒരുക്കിയിരുന്നു.

വെജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാര്‍ഷിക വേളയിലാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന വന്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രമെത്തും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'മഹാനടി' എന്ന ചിത്രത്തിന് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയ്നറാകും. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. 2021 അവസാനം സിനിമയുടെ ചിത്രീകരണം തുടങ്ങും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Prabhas movie | പ്രഭാസ് -നാഗ് അശ്വിന്‍ ചിത്രത്തില്‍ ഇനി സംവിധാന കുലപതി സിംഗീതം ശ്രീനിവാസ റാവുവിന്റെ കരസ്പർശം
Open in App
Home
Video
Impact Shorts
Web Stories