ഇപ്പോഴിതാ സ്കൂൾ കാലത്തെ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി രമ്യാ കൃഷ്ണൻ. ചിത്രം പങ്കുവെയ്ക്കുകമാത്രമല്ല, ചിത്രത്തിൽ നിന്ന് തന്നെ കണ്ടെത്താനും രമ്യ വെല്ലുവിളിച്ചിരുന്നു. ഇൻസ്റ്റഗ്രാമിലാണ് രമ്യ ചിത്രം പങ്കുവെച്ചത്. കുറച്ച് മണിക്കൂറുകൾക്ക് ശേഷം തന്നെ അടയാളപ്പെടുത്തിയ ചിത്രവും രമ്യ പങ്കുവെച്ചു.
തന്റെ കുട്ടിക്കാല ചിത്രത്തിൽ നിന്ന് മിക്ക ആരാധകരും തന്നെ തിരിച്ചറിഞ്ഞതിൻറെ സന്തോഷവും രമ്യയ്ക്കുണ്ട്. ചിത്രത്തിലെ കണ്ണടവെച്ച കുട്ടിയാണ് താനെന്ന് രമ്യ വ്യക്തമാക്കുന്നു.
[VIDEO]Bold and Beautiful|ഹോട്ട് ലുക്കിൽ മീരാനന്ദൻ; ചിത്രങ്ങൾ വൈറൽ [PHOTO]
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയ വെബ്സീരീസായ ക്യൂനിലാണ് രമ്യ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ സെക്കൻഡ് സീസണിനായി കാത്തിരിക്കുകയാണ് താരം. കോവിഡിനെ തുടർന്ന് ഇതിന്റെ ഷൂട്ടിംഗ് ഇതുവരെ തുടങ്ങാനായിട്ടില്ല.
