Sushant singh rajput|'കരൺ കരയുകയാണ്; സുശാന്തിന്റെ മരണത്തിൽ ഇത്രയും വിദ്വേഷത്തിന് അദ്ദേഹം എന്താണ് ചെയ്തത്'?

Last Updated:

കരൺ ജോഹറിന്റെ മൂന്ന് വയസ് മാത്രം പ്രായമുള്ള ഇരട്ട കുഞ്ഞുങ്ങള്‍ക്കും പോലും വധഭീഷണിയുണ്ടെന്ന് സുഹൃത്ത് പറയുന്നു.

നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ തനിക്കു നേരെ ഉയർന്ന ആക്രമണങ്ങളുടെ ഞെട്ടലിലാണ് ബോളിവുഡ് സംവിധായകൻ കരൺ ജോഹറെന്ന് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ വെളിപ്പെടുത്തൽ. ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുഹൃത്ത് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ കരണിനു നേരെ ക്രൂരമായ ആക്രമണങ്ങളാണ് ഉയർന്നിരിക്കുന്നതെന്നും ഇത് അദ്ദേഹത്തെ തളർത്തിയിരിക്കുകയാണെന്നും സുഹൃത്ത് വ്യക്തമാക്കുന്നു.
സുശാന്തിന്റെ മരണത്തിനു പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ വിമർശങ്ങൾ ശക്തമായിരുന്നു. കരൺ ജോഹർ, ആലിയഭട്ട്, സൊനാക്ഷി സിൻഹ, സോനം കപൂർ, കരീന കപൂർ, സൽമാൻഖാൻ തുടങ്ങിയവർക്കെതിരെയാണ് വിമർശനങ്ങൾ ശക്തമായിരുന്നത്. കരണിനെയും ആലിയയെയും സമൂഹ മാധ്യമങ്ങളില്‍ അണ്‍ഫോളോ ചെയ്തും ചിലര്‍ പ്രതിഷേധിച്ചു.
കരണ്‍ ജോഹറാണ് ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ വക്താവെന്നായിരുന്നു വിമർശനം. വിമർശനങ്ങൾ ശക്തമായതോടെ കടുത്ത മാനസിക സംഘർഷത്തിലാണ് കരണെന്ന് സുഹൃത്ത് പറയുന്നു.
advertisement
വിമർശനങ്ങൾ ശക്തമായതോടെ സൊനാക്ഷി സിൻഹ ട്വിറ്റർ അക്കൗണ്ട് ഡിയാക്ടിവേറ്റ് ചെയ്യുകയുണ്ടായി. കരൺ, ആലിയ, കരീന , സോനം എന്നിവര്‍ സോഷ്യൽ മീഡിയ അക്കൗണ്ടിലെ കമന്‍റുകൾ ലിമിറ്റ് ചെയ്തിരിക്കുകയാണ്.
advertisement
[VIDEO]Bold and Beautiful|ഹോട്ട് ലുക്കിൽ മീരാനന്ദൻ; ചിത്രങ്ങൾ വൈറൽ [PHOTO]
'കരണ്‍ കടുത്ത വിഷമത്തിലാണ്. തന്നോട് അടുപ്പമുള്ളവർ പോലും ആക്രമിക്കപ്പെടുന്നുവെന്നതാണ് കരണിന് ശരിക്കും കുറ്റബോധം തോന്നുന്നതിന് കാരണം. മൂന്ന് വയസ് മാത്രം പ്രായമുള്ള അയാളുടെ ഇരട്ട കുഞ്ഞുങ്ങള്‍ക്കും പോലും വധഭീഷണിയുണ്ട്.
സുശാന്തിന്റെ മരണത്തിന് പകരമായി സുശാന്തുമായി ഒരു ബന്ധവുമില്ലാത്ത അനന്യ പാണ്ഡെയോട് ആത്മഹത്യ ചെയ്യാനാണ് വെറുക്കുന്ന ഒരാള്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചത്'-സുഹൃത്ത് പറയുന്നു.
advertisement
കരണ്‍ ഈ വിഷയത്തില്‍ പ്രതികരിക്കില്ലെന്നും സുഹൃത്ത് പറയുന്നു. അങ്ങനെയൊരു മാനസികാവസ്ഥയിലല്ല അദ്ദേഹമെന്നും സുഹൃത്ത്. 'അദ്ദേഹത്തിന്റെ അഭിഭാഷകര്‍ നല്‍കിയ നിര്‍ദേശം അതായിരുന്നു. പ്രശ്നങ്ങള്‍ സിനിമയ്ക്കപ്പുറമായിരിക്കുന്നു. ഞങ്ങള്‍ കരണിനെ വിളിക്കുമ്പോഴെല്ലാം അദ്ദേഹം പൊട്ടിക്കരയുകയാണ്. ഇത്രയും ശിക്ഷ താന്‍ അര്‍ഹിക്കുന്നുണ്ടോ എന്നാണ് കരണിന്റെ ചോദ്യം. സുശാന്തിന്റെ മരണത്തില്‍ കരണിനെ എന്തിനാണ് പഴിക്കുന്നത്?'' -സുഹൃത്ത് ചോദിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Sushant singh rajput|'കരൺ കരയുകയാണ്; സുശാന്തിന്റെ മരണത്തിൽ ഇത്രയും വിദ്വേഷത്തിന് അദ്ദേഹം എന്താണ് ചെയ്തത്'?
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement