പക്ഷെ കൊണ്ടുവരുന്നവരുടെ മനസ്സിൽ പലപ്പോഴും തീയാവും. ഒന്ന് ട്രാഫിക് ബ്ലോക്കിൽ പെട്ടാൽ, അല്ലെങ്കിൽ ഭക്ഷണം പാകം ചെയ്ത് കിട്ടാൻ വൈകിയാൽ, അതുമല്ലെങ്കിൽ അവിചാരിതമായി വഴിമധ്യേ എന്തെങ്കിലും സംഭവിച്ചാൽ, വെയിലും മഴയുമേറ്റ് കഷ്‌ടപ്പെട്ടു ചെയ്യുന്ന ജോലിയുടെ പ്രതിഫലം കയ്യിൽ കിട്ടാതെ വന്നാൽ എന്നിങ്ങനെ നൂറുകൂട്ടം ചിന്തയാവും അവരുടെ മനസ്സിൽ. ഒരു പുഞ്ചിരിയോടെയെങ്കിലും കസ്റ്റമർ ആ പാർസൽ വാങ്ങിയാൽ മനസ്സ് തണുക്കുന്നവരാണ് അവരിലേറെയും.
അത്തരമൊരു ഫുഡ് ഡെലിവറി ബോയിയുടെ തൊഴിലും ജീവിതവും ഇടകലരുന്ന ഒരു കഥയുമായി ഒരു ഹ്രസ്വചിത്രമെത്തുന്നു. വിശപ്പിന്‍റെ കഥയുമായി വരുന്ന 'ഫുഡ് പാത്ത് ' എന്ന ഈ ഷോര്‍ട്ട് ഫിലിമിന്റെ ക്രീയേറ്റീവ് ഡയറക്ടർ ദേശീയ അവാര്‍ഡ് ജേതാവായ സുരഭി ലക്ഷ്മിയാണ്. നിര്‍മ്മാണം അയൂബ് കച്ചേരിയും സംവിധാനം ജിത്തു കെ. ജയനും നിര്‍വഹിച്ചിരിക്കുന്നു. ഈ ചിത്രം വിശപ്പിന്‍റെ കാഴ്ചകളെ കുറിച്ചാണ് ചര്‍ച്ചചെയുന്നത്.
advertisement
ഭക്ഷണം ചിലര്‍ക്ക് ഒരു വലിയ ആഘോഷമോ ഇഷ്ടങ്ങളുടെ തിരഞ്ഞെടുപ്പോ ഒക്കെയായി മാറുകയും മറുപുറത്ത് ഒരു നേരത്തെ വിശപ്പ് മാറ്റുന്നതിനായി കഷ്ടപ്പെടുന്നവരെയും കാണിച്ചുതരികയാണ്. സുരഭിയുടെ തന്നെ യൂട്യൂബ് ചാനലായ surabees ലൂടെയാണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. കൂടാതെ ലോക്ക്ഡൗൺ, കോവിഡ് കാലഘട്ടങ്ങളിൽ യൂട്യൂബിൽ തങ്ങളുടെ കലാസൃഷ്‌ടികൾ അവതരിപ്പിക്കുന്ന കലാപ്രവർത്തകരുടെ നിരയിൽ സുരഭിയുമെത്തുകയാണ്. സുരഭിയുടെ ചാനലിൽ പ്രക്ഷേപണം ചെയ്യുന്ന ആദ്യ കലാസൃഷ്‌ടിയാണ് ഈ ഹ്രസ്വ ചിത്രം.
ഇതിനു മുൻപ് സ്ത്രീത്വത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോവുന്ന ഒരു ആൽബം സുരഭി സംവിധാനം ചെയ്തിട്ടുണ്ട്.ബാല്യ, കൗമാര, യൗവന, മാതൃത്വ, വാർദ്ധക്യങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീ ജീവിതത്തിന്റെ അഞ്ചു വ്യത്യസ്ത ഘട്ടങ്ങൾ വിവരിക്കുന്ന മലയാളത്തിലെ വ്യത്യസ്ത സംരഭമായ 'പെണ്ണാൾ' സീരീസിൽ അഞ്ചു ഗാനങ്ങളുണ്ടായിരുന്നു.
കൊമേർഷ്യൽ, ആർട് വിഭാഗങ്ങളിലെ ചിത്രങ്ങളിലും ടി.വി. പരമ്പരകളിലും ഒരുപോലെ തിളങ്ങുന്ന സുരഭിയെ ഒരു മുഴുനീള വേഷത്തിൽ ഏറ്റവുമൊടുവിൽ കണ്ടത് ഫഹദ് ഫാസിൽ ചിത്രം അതിരനിലാണ്.