വ്യത്യസ്ത ജീവിത ഘട്ടങ്ങളിലെ 'പെണ്ണാൾ'; സുരഭി ലക്ഷ്മിയുടെ സംവിധാനത്തിൽ
Last Updated:
Surabhi Lekshmi directed music video Pennal is here | മലയാള സിനിമയിലെ അഞ്ചു നായികമാർ ചേർന്നാണ് ഗാനം പുറത്തിറക്കിയത്
ബാല്യ, കൗമാര, യൗവന, മാതൃത്വ, വാർദ്ധക്യങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീ. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭി ലക്ഷ്മി സംവിധായികയുടെ റോളിൽ എത്തുന്ന സംഗീത ആൽബം ആണ് പെണ്ണാൾ. സ്ത്രീ ജീവിതത്തിന്റെ അഞ്ചു വ്യത്യസ്ത ഘട്ടങ്ങൾ വിവരിക്കുന്ന മലയാളത്തിലെ വ്യത്യസ്ത സംരഭമായ 'പെണ്ണാൾ' സീരീസിലെ ഗാനം 'കൗമാരം' പുറത്തിറങ്ങി. സംവിധാന രംഗത്തേക്കുള്ള സുരഭിയുടെ ആദ്യ ചുവടുവെയ്പ്പാണിത്.
മലയാള സിനിമയിലെ അഞ്ചു നായികമാർ (മിയ, ഐശ്വര്യ ലക്ഷ്മി, അനു സിതാര, നിമിഷ സജയൻ, സംയുക്ത മേനോൻ) ചേർന്നാണ് ഗാനം പുറത്തിറക്കിയത്.
സുരഭിയെ കൂടാതെ സ്ത്രീകളുടെ ഒരു കൂട്ടായ്മ തന്നെ ഈ ഗാനത്തിന്റെ നിർമ്മാണത്തിൽ ഉണ്ട്. കൗമാരത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് ഷൈല തോമസ്; ആലാപനം ഡോ: ഷാനി ഹഫീസ്, സംഗീതം: ഗായത്രി സുരേഷ്. ഒരു അഭിനേത്രി എന്ന നിലയിൽ എന്നും പ്രോത്സാഹിപ്പിച്ച് കൂടെ നിർത്തിയതുപോലെ ഈ പുതിയ സംരംഭത്തിനും ഒപ്പം ഉണ്ടാവണം എന്ന് സുരഭി പറയുന്നു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 27, 2019 10:19 AM IST