സ്വന്തമായി ആപ്പ് ഇറക്കി കേരളം മുഴുവനും നീളുന്ന ഓൺലൈൻ ഭക്ഷ്യവിതരണ ശൃംഖലയെ ലക്ഷ്യമിട്ട് ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ. ലോക്ക്ഡൗണിനെ തുടർന്ന് കേരളത്തിലെ ഭക്ഷ്യവിതരണ മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
ഓൺലൈനിലൂടെയുള്ള ഭക്ഷ്യവിതരണം സാധ്യമാകുന്നുണ്ട് എങ്കിലും വൻകിട ഓൺലൈൻ കമ്പനികൾ ഈ അവസരം മുതലെടുത്ത് ചൂഷണം നടത്തുന്നുവെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. കേരളത്തിന്റെ ഭക്ഷണ സംസ്കാരത്തെ അടക്കം തകർക്കുന്ന രീതിയിൽ ആണ് ഇത്തരം ഓൺലൈൻ സംവിധാനങ്ങളുടെ പ്രവർത്തനം.
അനാവശ്യമായി കൂടുതൽ ചാർജ് ഈടാക്കി ഉപഭോക്താക്കളെ ഇത്തരം ഭക്ഷണ വിതരണ ശൃംഖലകൾ ചൂഷണം ചെയ്യുന്നതായി ഹോട്ടൽ ഉടമകൾ പറയുന്നു. ഇതിനെതിരെയാണ് സംസ്ഥാനത്തെ ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻസ്വന്തമായി ഓൺലൈൻ ആപ്ലിക്കേഷൻ ആരംഭിക്കുന്നത്.
മിതമായ നിരക്കിൽ തനത് സംസ്കാരത്തെ സംരക്ഷിച്ചു കൊണ്ടുള്ള ഭക്ഷണം ഉപഭോക്താക്കളിൽ എത്തിക്കുകയാണ് ലക്ഷ്യം. രണ്ടു മാസത്തിനുള്ളിൽ ഓൺലൈൻ ആപ്പിലൂടെ ഭക്ഷണവിതരണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അസോസിയേഷൻ വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.