അതേസമയം ട്രെയിലറിനൊപ്പം ട്രെയിലറിലെ സുശാന്ത് സിംഗിന്റെ ഷർട്ടും നെറ്റിസെൻസ് ഏറ്റെടുത്തിരിക്കുകയാണ്. 'ഹെൽപ്പ്' എന്നെഴുതിയ ഷര്‍ട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
[NEWS]Sushant Singh Rajput | ദിൽബേച്ചാരയിലെ ടൈറ്റിൽ ട്രാക്ക് പുറത്തിറങ്ങി; ചിത്രങ്ങൾ കാണാം
advertisement
[PHOTO]Viral Video|കാട്ടിൽ വിവാഹ വാർഷിക ആഘോഷം; കേക്ക് മുറിച്ചതും കുരങ്ങന്‍റെ വക 'സർപ്രൈസ്'
[NEWS]
ഹെൽപ്പ് എന്ന് എഴുതിയ ഷർട്ട് ധരിച്ചുള്ള സുശാന്തിന്റെ സ്റ്റിൽസിനൊപ്പം കമന്റുകളുമായി എത്തിയിരിക്കുകയാണ് ആരാധകർ. അവസാന നാളുകളിൽ സുശാന്തിന് സഹായം ആവശ്യമുണ്ടായിരുന്നുവെന്നും അത് പറയാതെ പറയുകയാണ് ഷർട്ടിലൂടെ എന്നാണ് ആരാധകരുടെ വാദം.
ദിൽബേച്ചാരയുടെ ഷൂട്ടിംഗിനിടെപോലും സഹായത്തിനായി സുസാന്ത് അഭ്യർഥിക്കുകയാണെന്നാണ് ആരാധകർ വാദിക്കുന്നത്. അദ്ദേഹത്തിന് സഹായം ആവശ്യമാണെന്ന് ഷർട്ട് വ്യക്തമാക്കുന്നുവെന്നാണ് ചിലരുടെ വാദം. സുശാന്തിന്റെ അവസാന ഫീസിംഗ്സാണ് ഷർട്ടിലുള്ളതെന്നും ചിലർ പറയുന്നു.
ജൂലൈ ആറിനാണ് ദിൽബേച്ചാരയുടെ ട്രെയിലർ എത്തിയത്. ജൂലൈ 24ന് ചിത്രം ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും. മുകേഷ് ഛബ്രയാണ് സംവിധാനം ചെയ്തിരിക്കുന്നത്. പുതുമുഖം സഞ്ജന സങ്ഘ്വിയാണ് നായിക.