TRENDING:

ഉണ്ണി മുകുന്ദൻ, സൂരി, ശശികുമാർ 'ഗരുഡൻ' ഇനി വീട്ടിലേക്ക്; ഒ.ടി.ടി. സ്ട്രീമിംഗ് ആരംഭിച്ചു

Last Updated:

2024 മെയ് 31നായിരുന്നു ഈ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഉണ്ണി മുകുന്ദൻ (Unni Mukundan), സൂരി, ശശികുമാർ എന്നിവർ അഭിനയിക്കുന്ന ‘ഗരുഡൻ’ ഇനി വീട്ടിലേക്ക്. ചിത്രത്തിന്റെ ഒ.ടി.ടി. സ്ട്രീമിംഗ് ആരംഭിച്ചു. ആമസോൺ പ്രൈം, സിംപ്ലി സൗത്ത്, ടെന്റ് കൊട്ട തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലാണ് സ്ട്രീമിംഗ്. വെട്രിമാരന്റെ അസോസിയേറ്റ് ഡയറക്ടർ ദുരൈ സെന്തിൽ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എതിർ നീച്ചൽ, കൊടി, പട്ടാസ്, കാക്കിസട്ടെ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തത് ദുരൈ സെന്തിൽകുമാർ ആണ്. 2024 മെയ് 31നായിരുന്നു ഈ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തത്.
ഗരുഡൻ
ഗരുഡൻ
advertisement

സമുദ്രക്കനി, രേവതി ശർമ്മ, ശിവദ നായർ, മൈം ഗോപി, മൊട്ടൈ രാജേന്ദ്രൻ, തുടങ്ങിയവരും താരനിരയിൽ ഉൾപ്പെടുന്നു.

Also read: കെട്ടിവച്ച വയറ്, ഹൈ ഹീൽ ചെരുപ്പ്; എന്തൊക്കെയായിരുന്നു! രൺവീറിനൊപ്പം നിറവയറുമായി ദീപിക പദുകോൺ

യുവൻ ശങ്കർ രാജയുടെ സംഗീതവും ആർതർ എ. വിൽസൺ ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ കഥ സംവിധായകൻ വെട്രിമാരനാണ് എഴുതിയിരിക്കുന്നത്. പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും ജി. ദുരൈരാജും കലാസംവിധാനത്തിന് മേൽനോട്ടം വഹിക്കുന്നു.

advertisement

ലാർക്ക് സ്റ്റുഡിയോസിന്റെ ബാനറിൽ കെ. കുമാർ നിർമ്മിച്ച ആക്ഷൻ പാക്ക് എന്റർടെയ്‌നർ ചിത്രമാണിത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Tamil movie Garudan starring Unni Mukundan, Soori and Sasikumar started streaming on OTT space. The film is now available on Amazon Prime, Simply South and Tent Kotta. Durai Senthil Kumar is the director. The movie had earlier been released in theatres on May 31, 2024

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഉണ്ണി മുകുന്ദൻ, സൂരി, ശശികുമാർ 'ഗരുഡൻ' ഇനി വീട്ടിലേക്ക്; ഒ.ടി.ടി. സ്ട്രീമിംഗ് ആരംഭിച്ചു
Open in App
Home
Video
Impact Shorts
Web Stories