TRENDING:

കേരളത്തിലേക്ക് മറ്റൊരു തെലുങ്ക് ചിത്രം കൂടി; റാം പൊതിനേനിയുടെ 'ഡബിൾ ഇസ്മാർട്ട്' തിയേറ്ററിലേക്ക്

Last Updated:

2019ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാ​ഗം തെലുങ്കിൽ സൂപ്പർ ഹിറ്റായതാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സൂപ്പർ ഹിറ്റ് തെലുങ്ക് സിനിമ ഇസ്മാർട്ട് ശങ്കറിന്റെ രണ്ടാം ഭാഗം 'ഡബിൾ ഇസ്മാർട്ട്' കേരളത്തിൽ ഓഗസ്റ്റ് 15ന് തീയേറ്ററിൽ എത്തുന്നു. റാം പൊതിനേനിയും സംവിധായകൻ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്ന ഡബിൾ ഇസ്മാർട്ട് പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ചേർന്നാണ് നിർമിക്കുന്നത്. സഞ്ജയ് ദത്ത് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
advertisement

Also read: സൈജു കുറുപ്പ് എന്ന നടൻ ഒന്നും കാണാതെ 'ഭരതനാട്യം' കളിക്ക് ഇറങ്ങുമോ?

2019ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാ​ഗം തെലുങ്കിൽ സൂപ്പർ ഹിറ്റായതാണ്. കാവ്യ താപ്പർ, സജ്‍ഞയ് ഷിൻഡേ, മകരന്ദ് ദേശ്പാണ്ഡേ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മണി ശർമ്മയുടേതാണ് സം​ഗീതം. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ ചിത്രം കേരളത്തിലെ തെരഞ്ഞെടുത്ത തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഫെസ്റ്റിവൽ സിനിമാസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Telugu film 'Double iSmart' is scheduled to release in theatres on August 15. Directed by Puri Jagannadh, the movie features Ram Pothineni, Sanjay Dutt, Kavya Thapar, Sayaji Shinde, and Getup Srinu, among others. This sequel follows the success of the blockbuster iSmart Shankar, which earned an impressive worldwide box office collection of Rs 80 crore. The film is produced by Puri Jagannadh and Charmme Kaur 

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
കേരളത്തിലേക്ക് മറ്റൊരു തെലുങ്ക് ചിത്രം കൂടി; റാം പൊതിനേനിയുടെ 'ഡബിൾ ഇസ്മാർട്ട്' തിയേറ്ററിലേക്ക്
Open in App
Home
Video
Impact Shorts
Web Stories