സൈജു കുറുപ്പ് എന്ന നടൻ ഒന്നും കാണാതെ 'ഭരതനാട്യം' കളിക്ക് ഇറങ്ങുമോ?

Last Updated:

സൈജു കുറുപ്പ് നായകനും നിർമാതാവുമാകുന്ന മലയാള ചിത്രം 'ഭരതനാട്യം' ട്രെയ്‌ലർ

'ഭരതനാട്യം' ട്രെയ്‌ലർ
'ഭരതനാട്യം' ട്രെയ്‌ലർ
നടൻ സൈജു കുറുപ്പിനെ (Saiju Kurup) നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഭരതനാട്യം' (Bharatanatyam) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. ആഗസ്റ്റ് 23ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ദിവ്യ എം. നായർ, ശ്രീജ രവി, പാൽതൂ ജാൻവർ ഫെയിം ശ്രുതി സുരേഷ് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, സൈജു ക്കുറുപ്പ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ അനുപമ നമ്പ്യാർ എന്നിവർ ചേർന്ന് ഒരുക്കുന്ന 'ഭരതനാട്യം' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിർവ്വഹിക്കുന്നു.
advertisement
മനു മഞ്ചിത്ത് എഴുതിയ വരികൾക്ക് സാമുവൽ എബി ഈണം പകരുന്നു.
എഡിറ്റിംഗ്- ഷഫീഖ് വി.ബി., എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മയൂഖ കുറുപ്പ്, ശ്രീജിത്ത്‌ മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- ജിതേഷ് അഞ്ചുമന, കലാസംവിധാനം - ബാബു പിള്ള, മേക്കപ്പ്- മനോജ് കിരൺ രാജ്, കോസ്റ്റ്യൂംസ് ഡിസൈൻ -സുജിത് മട്ടന്നൂർ, സ്റ്റിൽസ്- ജസ്റ്റിൻ ജയിംസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സാംസൺ സെബാസ്റ്റ്യൻ, അസോസിയേറ്റ് ഡയറക്ടർ- അരുൺ ലാൽ, അസിസ്റ്റന്റ് ഡയറക്ടർ- ആൽസിൻ ബെന്നി, കൃഷ്ണ മുരളി, വിഷ്ണു ആർ. പ്രദീപ്, സൗണ്ട് ഡിസൈനർ- ധനുഷ് നായനാർ, സൗണ്ട് മിക്സിംഗ്- വിപിൻ നായർ, വിഎഫ്എക്സ്- ജോബിൻ ജോസഫ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ്- കല്ലാർ അനിൽ, ജോബി ജോൺ, പരസ്യകല- യെല്ലോ ടൂത്ത്സ്, പി.ആർ.ഒ.- എ.എസ്. ദിനേശ്, മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്.
advertisement
Summary: Saiju Kurup is yet again back with a family drama, in his maiden production titled Bharatanatyam. Trailer for the movie has been released online. Krishnadas Murali is director to the movie having so many familiar faces on board
മലയാളം വാർത്തകൾ/ വാർത്ത/Film/
സൈജു കുറുപ്പ് എന്ന നടൻ ഒന്നും കാണാതെ 'ഭരതനാട്യം' കളിക്ക് ഇറങ്ങുമോ?
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement