TRENDING:

'ഇതുകൊണ്ടാണ് ഇവിടെ നിർമാതാക്കൾ നശിക്കുന്നത്'; നികുതിവർധനക്കെതിരെ സിനിമാ നിർ‌മാതാവ്

Last Updated:

'നൂറുരൂപ ടിക്കറ്റിൽ നികുതിയും തിയറ്റർ വിഹിതവും പോയിട്ട് 39 രൂപയാണ് നിർമാതാവിന് ലഭിക്കുന്നത്'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സിനിമാ ടിക്കറ്റിന് പത്ത് ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം ഉയരുന്നു. ജിഎസ്ടി കൂടാതെ പത്ത് ശതമാനം വിനോദനികുതി കൂടി സിനിമാ ടിക്കറ്റിന് നല്‍കേണ്ടി വരുമെന്നാണ് ബജറ്റ് പ്രഖ്യാപനം. നികുതി നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക അടക്കം ആവശ്യപ്പെട്ടിരുന്നു. ഏറ്റവും ഒടുവിൽ സിനിമാ നിർമാതാവ് സി വി സാരഥിയാണ് ബജറ്റ് നിർദേശത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
advertisement

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നികുതി നൽകുന്ന വ്യവസായത്തിനാണ് ഈ അവഗണനയെന്ന് സി വി സാരഥി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 100 രൂപാ ടിക്കറ്റിൽ 12 രൂപ ജിഎസ്ടി, 10 രൂപാ ലോക്കൽ എന്റർടെയിൻമെന്റ് ടാക്സ് എന്നിവ കുറച്ചാൽ ബാത്തി 78 രൂപയാണ് നെറ്റ് കളക്ഷൻ. ഇതിൽ 50 ശതമാനം തിയറ്ററുകൾക്കാണ്. അതുംപോയിട്ട് ബാക്കി 39 രൂപയാണ് നിർമാതാവിന് ലഭിക്കുന്നത്. കാശുമുടക്കുന്നവന് വിറ്റുവരവിൽ നിന്ന് ലഭിക്കുന്നത് വിൽപനവിലയുടെ വെറും 39 ശതമാനംമാത്രമാണെന്നും ഇതുകൊണ്ടാണ് ഇവിടെ നിർമാതാക്കൾ നശിക്കുന്നതെന്നും സി വി സാരഥി പറയുന്നു. നോർത്ത് 24 കാതം, ഗപ്പി, ഗോധ തുടങ്ങിയ മലയാളസിനിമകൾ നിർമിച്ചത് സി വി സാരഥിയുടെ ഇ 4 എന്റർടെയ്ന്മെന്റ് ആണ്.

advertisement

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഒരു വശത്ത് ഇലക്ഷൻ പ്രമാണിച്ച് എങ്കിലും കുറച്ചു ആശ്വാസം കേന്ദ്ര ഗവൺമെന്റിന്റെ വകയായി കിട്ടുമ്പോൾ സംസ്ഥാനം അതിന്റെ ഇരട്ടി പണികൾ നൽകുന്നു... ഇതിനാണ് ചെകുത്താനും കടലിനും മധ്യേ എന്ന് പറയുന്നത്... തല്ലു കൊള്ളാൻ പിന്നെയും ചെണ്ട ബാക്കി... ഏറ്റവും കൂടുതൽ ടാക്‌സ്‌ നൽകുന്ന ഒരു വ്യവസായത്തിന് ആണ് ഈ അവഗണന... വാർത്തക്ക് സിനിമക്കാർ,രക്ഷാപ്രവർത്തനത്തിന് സിനിമക്കാർ, പൊതുപരിപാടികൾക്ക് സിനിമക്കാർ...പക്ഷെ വ്യവസായം എന്ന നിലയിൽ അവഗണന...സ്വതെ ദുർബല പിന്നെ ഗർഭിണിയും എന്ന അവസ്ഥയിൽ നിൽക്കുന്ന ഈ മലയാള സിനിമക്ക് ഇത്‌ എട്ടിന്റെ പണി ആയി പോകും...അതായത് ഒരു 100 രൂപാ ടിക്കറ്റിൽ 12 രൂപ GST,10 രൂപാ ലോക്കൽ entertainment tax,പോയിട്ട് ബാലൻസ് 78 രൂപയാണ് നെറ്റ് കളക്ഷൻ... അതിൽ 50 ശതമാനം തിയറ്റർകൾക്കു പോയിട്ട് ബാലൻസ് 39 രൂപയാണ് ഇവിടെ നിർമാതാവിന്റെ വിഹിതം...അതായത് കാശു മുടക്കുന്നവന് അവന്റെ ഉത്പന്നത്തിന്റെ വിറ്റുവരവിൽ നിന്ന് ലഭിക്കുന്ന തുക അതിന്റെ വിൽപന വിലയുടെ വേറും 39 ശതമാനം... ഇതു കൊണ്ടാണ് ഇവിടെ നിർമാതാക്കൾ നശിക്കുന്നത്... അങ്ങനെയാണെങ്കിൽ അതിന്റെ വിൽപന വില നിശ്ചയിക്കാനുള്ള മിനിമം അവകാശം എങ്കിലും അവന് ലഭിക്കണ്ടെ...? സിനിമ മദ്യം പോലെ എത്ര വില കൂടിയാലും ആളുകൾ വാങ്ങുന്ന ഒരു വസ്തുവല്ലെന്ന് ഭരണങ്ങളിൽ ഇരിക്കുന്നവർ മനസ്സിലാക്കിയിരുന്നെങ്കിൽ......

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Film/
'ഇതുകൊണ്ടാണ് ഇവിടെ നിർമാതാക്കൾ നശിക്കുന്നത്'; നികുതിവർധനക്കെതിരെ സിനിമാ നിർ‌മാതാവ്