KERALA BUDGET 2019: വില കൂടുന്നവ ഇവയാണ്
Last Updated:
സോപ്പ്, പേസ്റ്റ്, ബൈക്ക്, കാർ, മദ്യം, സിഗററ്റ് എന്നിവയുടെ വില വർധിക്കും
തിരുവനന്തപുരം: ഉയര്‍ന്ന GST സെസ് സ്ലാബിലെ ഉല്‍പന്നങ്ങള്‍ക്ക് ഒരു ശതമാനം പ്രളയസെസ് ചുമത്താന്‍ ബജറ്റില്‍ തീരുമാനിച്ചതോടെ പല ഉത്പനങ്ങളുടെയും വില വർധിക്കുന്നതിന് കാരണമാകും. 12, 18, 28 ശതമാനം ജിഎസ്ടിയുള്ള ഉല്‍പന്നങ്ങള്‍ക്ക് രണ്ടു വര്‍ഷത്തേക്കാണു സെസ് ഏര്‍പ്പെടുത്തുക. ഇതിന് പുറമെ മദ്യത്തിന് രണ്ട് ശതമാനം നികുതി വർധിപ്പിച്ചിട്ടുണ്ട്. സാധാരണ നികുതിക്കു മേൽ മാത്രം സെസ് കണ്ടിട്ടുള്ള രാജ്യത്ത് ഉൽപന്ന വിലയ്ക്കു മേലാണ് തോമസ് ഐസക്കിന്റെ സെസ്. 100 രൂപ വിലയുള്ള ഉൽപന്നത്തിന് 1 രൂപയാകും നികുതിക്കു പുറമെ നൽകേണ്ടി വരുന്ന തുക. 12 മുതൽ 28 ശതമാനം വരെ നികുതി പിരിക്കുന്ന ഉൽപന്നങ്ങളെല്ലാം ഉയർന്ന വില ഉള്ളതുകൂടി ആയതിനാൽ പോക്കറ്റ് കാര്യമായി ചോരുമെന്നുറപ്പ്.
വിലവർദ്ധിക്കുന്നവ ഇവയാണ്
- വസ്ത്രങ്ങൾ, ചെരുപ്പ്, സോപ്പ്, പഞ്ചസാര, പുസ്തകങ്ങൾ, നോട്ട് ബുക്കുകൾ, അലൂമിനിയം പാത്രങ്ങൾ, കത്തി, സ്പൂണുകൾ, ഐസ്ക്രീം, കമ്പ്യൂട്ടർ, മൊബൈൽ ഫോണുകൾ.. കാറുകൾ, ഇരുച്ചക്ര വാഹനങ്ങൾ, കണ്ണട, ടിവി, സ്കൂൾ ബാഗ്, മുള ഉരുപ്പടികൾ, സെറാമിക് ടൈലുകള്‍, കയര്‍, ബിസ്‌കറ്റ്, പ്ലൈവുഡ്, വെണ്ണ, നെയ്യ്, പാല്‍ എന്നിവയ്ക്ക് വിലക്കയറ്റം ഉണ്ടാകും.
- എസി, വാഷിംഗ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങിയവക്കും വില കൂടും. കുട, റെയിൻകോട്ട്, പാൻമസാല, ശീതളപാനീയങ്ങൾ, ഡിഷ് വാഷ്, വാട്ടർ ഹീറ്റർ, ഷേവിംഗ് ക്രീം, ഷാംപൂ, ഡൈ, ലോട്ടറി തുടങ്ങിയവക്ക് വില വർധിക്കും.
- സിമന്റ്, മാർബിൾ, പെയിന്റ്, ഗ്രൈനൈറ്റ് തുടങ്ങിയ നിർമ്മാണ സാധനങ്ങളുടെ വിലവർദ്ധനവിനും പ്രളയ സെസ് വഴിവെക്കും. വളം, ഇരുമ്പുൽപന്നങ്ങൾ, തയ്യൽ മെഷിൻ തുടങ്ങിയക്കും വിലക്കറ്റമുണ്ടാകും. ജിഎസ്ടിയിൽ ഉൾപ്പെടാത്ത സ്വർണ്ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ നികുതിയിൽ കാൽ ശത്മാനം വർദ്ധനയുണ്ട്.
- ബിയർ, വൈൻ തുടങ്ങി എല്ലാ മദ്യത്തിനും 2 ശതമാനം നികുതി വർദ്ധിപ്പിച്ചതോടെ ഇവയുടേയും വില കൂടും.
- വിമാന യാത്ര, ഹോട്ടലുകളിലെ താമസം എന്നിവക്ക് ചെലവ് കൂടും.
- ആഡംബര വീടുകളുടെ നികുതി വർധിപ്പിച്ചു. 3000 ചതുരശ്രഅടിക്കു മുകളിലുള്ള വീടുകള്‍ക്കാണ് അധികനികുതി ചുമത്തുന്നത്
- 10 ശതമാനം വിനോദ നികുതി ചുമത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. 100 രൂപയുടെ സിനിമാ ടിക്കറ്റ് 110 രൂപയായി വർദ്ധിക്കും
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 31, 2019 2:01 PM IST


