മറ്റൊരു കേസന്വേഷണത്തിനിടയിൽ ക്രിസ്റ്റി സാമിന് കിട്ടുന്ന ചില വിവരങ്ങൾ അയാളെ എത്തിക്കുന്നത് അജു എന്ന യുവാവിന്റെ കൊലപാതക കേസിലാണ്. തന്റെ ജീവിതവുമായി ബന്ധപ്പെട്ട വിഷയം കൂടിയായി മാറുന്ന ഈ കേസിൽ ക്രിസ്റ്റി നടത്തുന്ന അന്വേഷണത്തിലൂടെയാണ് കേസ് ഡയറി മുന്നോട്ട് പോകുന്നത്. കണ്ണൻ എന്ന പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് രാഹുൽ മാധാവ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
എ.കെ സന്തോഷ് തിരക്കഥയൊരുക്കുന്ന കേസ് ഡയറിയുടെ ഛായാഗ്രഹണം പി. സുകുമാർ ആണ് നിർവഹിച്ചിരിക്കുന്നത്. ലിജോ പോൾ ആണ് എഡിറ്റർ. പശ്ചാത്തലസംഗീതം പ്രകാശ് അലക്സ്. വിവേക് വടശ്ശേരി, ഷമീം കൊച്ചന്നൂർ എന്നിവരുടെയാണ് കഥ. റിയാസ് ഖാൻ, സാക്ഷി അഗർവാൾ, നീരജ, അമീർ നിയാസ്, ഗോകുലൻ, കിച്ചു ടെല്ലസ്, ബാല, മേഘനാഥൻ, ബിജുകുട്ടൻ തുടങ്ങിയ വലിയ താരനിരതന്നെ ഈ ചിത്രത്തിലുണ്ട്.
advertisement
വിഷ്ണു മോഹൻ സിത്താര, മധു ബാലകൃഷ്ണൻ, ഫോർ മ്യൂസിക്ക് എന്നിവർ സംഗീതം നൽകുന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഹരിനാരായണൻ, എസ്. രമേശൻ നായർ, ഡോ.മധു വാസുദേവൻ, ബിബി എൽദോസ് ബി എന്നിവരാണ്. അനീഷ് പെരുമ്പിലാവ് ആണ് പ്രൊഡക്ഷൻ കൺട്രോളർ , പ്രൊഡക്ഷൻ ഇൻ ചാർജ്- റെനി അനിൽകുമാർ, സൗണ്ട് ഡിസൈനർ- രാജേഷ് പിഎം, ഫൈനൽ മിക്സ്- ജിജു ടി ബ്രൂസ്, സൗണ്ട് റെക്കോർഡിസ്റ്റ്- വിഷ്ണു രാജ്, കലാസംവിധാനം- ദേവൻ കൊടുങ്ങലൂർ, മേക്കപ്പ്- രാജേഷ് നെൻമാറ, വസ്ത്രാലങ്കാരം- സോബിൻ ജോസഫ്, സിറ്റിൽസ്, നൗഷാദ് കണ്ണൂർ, സന്തോഷ് കുട്ടീസ്, വിഎഫ്എക്സ്- പിക്ടോറിയൽ എഫ്എക്സ്, പിആർഒ- സതീഷ് എരിയാളത്ത്, വാഴൂർ ജോസ്, പി.ആർ.ഒ.: (ഡിജിറ്റൽ) അഖിൽ ജോസഫ്, മാർക്കറ്റിംഗ്- ഒപ്പറ, ഡിസൈൻ- റീഗൽ കൺസെപ്റ്റ്സ്.
ബെൻസി പ്രൊഡക്ഷൻസ് വിതരണം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 21ന് തിയെറ്ററുകളിലെത്തും.