TRENDING:

ഡെന്നിസ് ജോസഫിന്റെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടം; മുഖ്യമന്ത്രി

Last Updated:

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ സ്രഷ്ടാവാണ് വിട വാങ്ങിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ സ്രഷ്ടാവാണ് വിട വാങ്ങിയത്.
advertisement

ന്യൂഡല്‍ഹി, രാജാവിന്റെ മകന്‍, നിറക്കൂട്ട്, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി നാല്‍പ്പഞ്ചില്‍ അധികം സിനിമകളാണ് അദ്ദേഹത്തിന്റേതായി ഉള്ളത്. മമ്മൂട്ടിയും മോഹന്‍ലാലും താരപദവിയിലേക്ക് ഉയര്‍ന്ന് സിനിമകളുടെ തിരക്കഥ അദ്ദേഹത്തിന്റേത് ആയിരുന്നു.

Also Read-നിറക്കൂട്ടുകളില്ലാതെ; രണ്ടു കോരമാർക്ക് ഇടയിലെ ഡെന്നീസ് ജോസഫിന്റെ ജീവിതം

ജനപ്രിയ സിനിമകളുടെ ശില്‍പിയാണ് ഡെന്നിസ് ജോസഫ്. പ്രേക്ഷകമനസ്സില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്ന ഒട്ടേറെ ഹിറ്റ് സിനിമകള്‍ അദ്ദേഹത്തിന്റേതായുണ്ട്. എഴുത്തില്‍ വിസ്മയം തീര്‍ത്ത വ്യക്തിയായിരുന്നു.

Also Read-'ന്യൂഡൽഹിയുടെ അവകാശം ചോദിച്ചുവരുന്ന രജനികാന്ത്; സംവിധായകനാകാതെ പോയ പ്രേംനസീർ'; ഡെന്നീസ് ജോസഫ് എഴുതുന്നു

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചലച്ചിത്ര കലയെ ജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യമാക്കുന്ന സംഭാവനയാണ് ശ്രദ്ധേയമായ തിരക്കഥകളിലൂടെ അദ്ദേഹത്തില്‍ നിന്നും ഉണ്ടായത്. ഡെന്നിസിന്റെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Film/
ഡെന്നിസ് ജോസഫിന്റെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടം; മുഖ്യമന്ത്രി
Open in App
Home
Video
Impact Shorts
Web Stories