TRENDING:

Tovino Thomas | ടൊവിനോയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ

Last Updated:

Tovino Thomas is stable, informs hospital authorities | ‘കള’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ഇടയിലായിരുന്നു ടൊവിനോ തോമസിന് പരിക്കേറ്റത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിനിമാ ചിത്രീകരണത്തിനിടെ വയറിൽ പരിക്കേറ്റ് ആന്തരിക രക്തസ്രാവമുണ്ടായ നടൻ ടൊവിനോ തോമസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ച 11.15 നാണ് കടുത്ത വയറുവേദനയുമായി ടൊവിനോയെ ആശുപത്രിയിൽ പ്രവേശി പ്പിച്ചത്. ഉടൻ തന്നെ സി.ടി. ആൻജിയോഗ്രാം ചെയ്തു. വയറിനുള്ളിൽ രക്തം കട്ടപിടിച്ചിരിക്കുന്നതായി വ്യക്തമായി. തുടർന്ന് 48 മണിക്കൂർ നിരീക്ഷണത്തിനായി ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.
advertisement

അണുബാധയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആൻ്റിബയോട്ടിക് മരുന്ന്  നൽകി. കഴിഞ്ഞ 24 മണിക്കൂറായി ആരോഗ്യനിലയിൽ സ്ഥിരതയുണ്ട്. വീണ്ടും ആന്തരിക രക്തസ്രാവം ഉണ്ടാകുന്നതിൻ്റെ ലക്ഷണങ്ങൾ ഇല്ല. 48 മണിക്കൂറിന് ശേഷം ഒരു സി.ടി. ആൻജിയോഗ്രാം കൂടി എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്. അതു വരെ ഐ.സി.യു. നിരീക്ഷണത്തിൽ തുടരും. എന്തെങ്കിലും അടിയന്തിര ആവശ്യമുണ്ടായാൽ ലാപ്രോസ് ഓപ്പറേഷന് വിധേയനാക്കും. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണ്.

‘കള’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ഇടയിലായിരുന്നു ടൊവിനോ തോമസിന് പരിക്കേറ്റത്. വയറ് വേദന കൂടിയതോടെ കൊച്ചിയിലെ റിനെ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ രണ്ടു ദിവസം മുൻപ് പിറവത്തെ സെറ്റിൽവച്ചാണ് പരുക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേൽക്കുകയായിരുന്നു. ആ സമയത്ത് വേദന അനുഭവപ്പെട്ടില്ലെങ്കിലും രണ്ട് ദിവസം കഴിഞ്ഞതോടെ വലിയ വേദന ഉണ്ടായി. തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

advertisement

‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ’, ‘ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കള’. കുറച്ചു ദിവസങ്ങളായി ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ തുടർച്ചയായി ചിത്രീകരിച്ചുവരികയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ടൊവിനോയും ജൂവിസ് പ്രൊഡക്ഷനും ചേർന്നാണ് സിനിമയുടെ നിർമ്മാണം. മനുഷ്യന്റെ പരിണാമത്തിലൂന്നിയ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ്. ടൊവിനോയെ കൂടാതെ ലാൽ, ദിവ്യ പിള്ള, മൂർ എന്നിവരും മുഖ്യ കഥാപാത്രങ്ങൾ ചെയ്യുന്നു.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Tovino Thomas | ടൊവിനോയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ
Open in App
Home
Video
Impact Shorts
Web Stories