advertisement

പരിണാമത്തിന്റെ കഥയുമായി ടൊവിനോ തോമസ്; പുതിയ ചിത്രം 'കള' പ്രഖ്യാപിച്ചു

Last Updated:

Tovino Thomas in a 'Man Vs Wild' thriller Kala | ടൊവിനോയെ കൂടാതെ ലാൽ, ദിവ്യ പിള്ള, മൂർ എന്നിവരും മുഖ്യ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നു

മനുഷ്യനും വന്യജീവിതവും പ്രമേയമാവുന്ന ടൊവിനോ തോമസ് ചിത്രം 'കള' പ്രഖ്യാപിച്ചു. രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ചിത്രം ടൊവിനോയും ജൂവിസ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മാണം. മനുഷ്യന്റെ പരിണാമത്തിലൂന്നിയ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ്.
ടൊവിനോയെ കൂടാതെ ലാൽ, ദിവ്യ പിള്ള, മൂർ എന്നിവരും മുഖ്യ കഥാപാത്രങ്ങൾ ചെയ്യുന്നു. 'എടക്കാട് ബറ്റാലിയനിൽ' ടൊവിനോയും ദിവ്യയും ഒന്നിച്ചഭിനയിച്ചിരുന്നു. മമ്മൂട്ടി ചിത്രം 'പതിനെട്ടാം പടിയിൽ' സ്കൂൾ വിദ്യാർത്ഥിയായ അമ്പോറ്റിയുടെ വേഷം കൈകാര്യം ചെയ്ത നടനാണ് സുമേഷ് മൂർ.
Also read: മൂന്ന് വീട് അപ്പുറമുള്ളവർ പോലും കല്യാണത്തിന് ക്ഷണിക്കില്ലായിരുന്നു; സിനിമാ നടനാവുന്നതുവരെ: ആന്റണി വർഗീസ്
ഇവരെയെല്ലാം കൂടാതെ 'ബാസിഗർ' എന്ന പേരിൽ ഒരു നായയും ഈ സിനിമയിൽ മുഖ്യവേഷം കൈകാര്യം ചെയ്യുന്നു.
advertisement
'അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ', ഇബ്‌ലീസ് സിനിമകളുടെ സംവിധായകനാണ് രോഹിത്. യദു പുഷ്പാകരനും രോഹിത്തും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ക്യാമറ: അഖിൽ ജോർജ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
പരിണാമത്തിന്റെ കഥയുമായി ടൊവിനോ തോമസ്; പുതിയ ചിത്രം 'കള' പ്രഖ്യാപിച്ചു
Next Article
advertisement
ഗുജറാത്തിലെ നിരക്ഷരരെ പറ്റിക്കുന്നത് പോലെ ബിജെപിക്ക് കേരളത്തിൽ കഴിയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ
ഗുജറാത്തിലെ നിരക്ഷരരെ പറ്റിക്കുന്നത് പോലെ ബിജെപിക്ക് കേരളത്തിൽ കഴിയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ
  • കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരും ബുദ്ധിമാന്മാരുമാണെന്നും ബിജെപിക്ക് അവരെ പറ്റിക്കാൻ കഴിയില്ല

  • ഖാർഗെയുടെ പ്രസ്താവന ഗുജറാത്തിന്റെ പാരമ്പര്യത്തെയും ജനങ്ങളെയും അപമാനിക്കുന്നു: ഉപമുഖ്യമന്ത്രി

  • ബിജെപി വക്താവ് ഖാർഗെയെ രൂക്ഷമായി വിമർശിച്ചു; കോൺഗ്രസ് ഭിന്നിപ്പിച്ച് ഭരിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു

View All
advertisement