ബിയോണ്ട് പിക്ചേഴ്സ് ബാനറിൽ ജയവർധൻ നിർമ്മിക്കുന്ന ചിത്രത്തിന് ജസ്റ്റിൻ പ്രഭാകരൻ സംഗീതവും, മാധൻ ക്രിസ്റ്റഫർ ഛായാഗ്രഹണവും, സെൽവ ആർ.കെ. എഡിറ്റിംഗും നിർവഹിക്കുന്നു. സുരേഷ് നേതൃത്വം നൽകുന്ന എസ്.എസ്.ആർ. എന്റെർറ്റൈന്മെന്റ്സ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.
ജി.വി. പ്രകാശ് കുമാറിനൊപ്പം ഗൗരി പ്രിയ നായികയായി എത്തുന്ന ചിത്രത്തിൽ, ഏറെ നാളുകൾക്ക് ശേഷം അബ്ബാസ് ശ്രദ്ധേയമായ വേഷത്തിൽ തിരിച്ചെത്തുന്നു എന്നത് വലിയ ഹൈലൈറ്റാണ്.
ജോർജ് മറിയൻ, ഗീത കൈലാസം, അധിര, അരുണ്‍, മധുരൈ മുത്തു എന്നിവരടങ്ങിയ ശക്തമായ സഹതാരനിരയും ചിത്രത്തിന്റെ ഭാഗമാണ്. യുവത്വത്തിന്റെ ആവേശവും, പ്രണയത്തിന്റെ കളളക്കളികളും, കോമഡിയുടെ പൂർണ്ണ ചേരുവകളും ചേർന്ന ഈ സിനിമ കുടുംബസമേതം ആസ്വദിക്കാവുന്ന ഒരു പക്കാ ഫാമിലി എന്റർടെയിനറായിരിക്കും. ട്രെയ്‌ലറിലൂടെ തന്നെ വലിയ പ്രതീക്ഷ സൃഷ്ടിച്ച ചിത്രം, ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറുമെന്ന് ഉറപ്പ് നൽകുകയാണ് സിനിമാപ്രേമികൾ. പി.ആർ.ഒ.- പ്രതീഷ് ശേഖർ.
advertisement
Summary: Touted to be a complete family entertainer, G.V. Prakash Kumar's 'Happy Raj' will hit the theatres on March 27. The trailer of the film was released by Dhanush. Within hours, the trailer made it to the social media trending list. Directed by Marya Raja Elanchezhiyan, this comedy romantic entertainer is a complete entertainer that combines love, life and laughter
