TRENDING:

ഒരു ഗംഭീര ത്രില്ലർ പ്രതീക്ഷിക്കാമോ? 'ലെവൽ ക്രോസ്' ട്രെയ്‌ലർ പുറത്തിറങ്ങി; റിലീസ് ജൂലൈ 26ന്

Last Updated:

ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'ലെവൽ ക്രോസ്' ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പറയാതെ ഒളിപ്പിച്ചതെല്ലാം പറയാൻ അവർ വരുന്നു. ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'ലെവൽ ക്രോസ്' ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജൂലൈ 26ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ മമ്മൂട്ടി, ദുൽഖർ സൽമാൻ, തെലുങ്ക് താരമായ വെങ്കിടേഷ്, ഹിന്ദിയിൽ നിന്ന് രവീണ ടൻഡൻ എന്നിവർ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തു. ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ സാന്നിധ്യത്തിൽ കുഞ്ചാക്കോ ബോബനും ബിജു മേനോനും ചേർന്ന് ചിത്രത്തിന്റെ ട്രെയ്‌ലർ 'തലവന്റെ' 65 -ദിന ആഘോഷിച്ചടങ്ങിനിടയിൽ പുറത്തിറക്കി.
ലെവൽ ക്രോസ്
ലെവൽ ക്രോസ്
advertisement

സൂപ്പർ ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫ് അലി നായകനായ ചിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. പുറത്തിറങ്ങിയ ട്രെയ്‌ലറിനുള്ള പ്രേക്ഷക സ്വീകരണം തന്നെ ചിത്രത്തിന്റെ പ്രതീക്ഷ ഉയർത്തുന്നു. മൂന്നു താരങ്ങളുടെയും മത്സരിച്ചുള്ള അഭിനയം കാണാനുള്ള ആവേശവും ട്രെയ്‌ലർ നൽകുന്നു.

ആസിഫ് അലിയുടെ അവസാനം റിലീസ് ചെയ്ത ചിത്രം 'തലവൻ' തിയെറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു. കാഴ്ച്ചയിൽ വേറിട്ട് നിൽക്കുന്ന ആസിഫിന്റെ കഥാപാത്രം മാത്രമല്ല മേക്കിങ്ങിലും ചിത്രം വേറിട്ട് നിൽക്കുമെന്ന പ്രതീക്ഷയാണ് ചിത്രത്തിന്റെതായി ഇറങ്ങിയ ടീസറും ട്രെയ്‌ലറും നൽകുന്നത്. ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും 'ലെവൽ ക്രോസി'നുണ്ട്.

advertisement

സംവിധായകൻ അർഫാസ് അയൂബിന്റെ സംവിധാനത്തിലാണ് ലെവൽ ക്രോസ്സ് ഒരുങ്ങിയിരിക്കുന്നത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകൻ അർഫാസ് അയൂബ്. മോഹൻലാൽ നായകനായെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം റാമിന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി. പിള്ളയുടെ റിലീസിനെത്തുന്ന ആദ്യ മലയാള ചിത്രമാണിത്.

advertisement

സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രമാണിത്. ലെവൽ ക്രോസിന്‍റെ കഥയും തിരക്കഥയും അർഫാസിന്റേതാണ്. ആസിഫ്, അമല പോൾ, ഷറഫുദ്ധീൻ കോമ്പിനേഷനിൽ ആദ്യമായി വരുന്ന ചിത്രം കൂടിയാണിത്.

ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് വമ്പൻ തുകയ്ക്ക് തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു. താരനിരയിൽ മാത്രമല്ല, ടെക്നിക്കൽ ടീമിലും ഗംഭീര നിര തന്നെയുണ്ട്. വിശാൽ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികൾ എഴുതിയത് വിനായക് ശശികുമാർ. ഛായാഗ്രഹണം അപ്പു പ്രഭാകർ.

advertisement

ജെല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് എഡിറ്റിംഗ്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് വമ്പൻ തുകയ്ക്ക് തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു. താരനിരയിൽ മാത്രമല്ല ടെക്നിക്കൽ ടീമിലും ഗംഭീര നിര തന്നെയുണ്ട്.

വിശാൽ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികൾ എഴുതിയത് വിനായക് ശശികുമാർ. സംഭാഷണം- ആദം അയൂബ്ബ്, സൗണ്ട് ഡിസൈനർ- ജയദേവ് ചക്കാടത്ത്, കോസ്റ്റ്യൂം- ലിന്റ ജീത്തു, മേക്കപ്പ്- റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ- പ്രേം നവാസ്, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റണിയറ പ്രവർത്തകർ. വെഫറർ ചിത്രം ജൂലൈ 26 ന് തിയെറ്ററുകളിലെത്തിക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ഒരു ഗംഭീര ത്രില്ലർ പ്രതീക്ഷിക്കാമോ? 'ലെവൽ ക്രോസ്' ട്രെയ്‌ലർ പുറത്തിറങ്ങി; റിലീസ് ജൂലൈ 26ന്
Open in App
Home
Video
Impact Shorts
Web Stories