TRENDING:

കാൻസ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച മലയാള ചിത്രം 'പൊയ്യാമൊഴി'യുടെ ട്രെയ്‌ലർ

Last Updated:

'പൊയ്യാമൊഴി'യുടെ ആദ്യ പ്രദർശനം ഫ്രാൻസിൽ മെയ് 19-ന് കാൻസ് ഫെസ്റ്റിവലിൽ നടന്നിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്യുന്ന 'പൊയ്യാമൊഴി' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ടിനി ഹാൻഡ്സ്  പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ നിർമിക്കുന്ന 'പൊയ്യാമൊഴി'യുടെ ആദ്യ പ്രദർശനം ഫ്രാൻസിൽ മെയ് 19-ന് കാൻസ് ഫെസ്റ്റിവലിൽ നടന്നിരുന്നു. ഒത്തിരി പ്രശംസകൾ ലഭിച്ച ഈ ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും. വളരെ നിഗൂഢതകൾ നിറഞ്ഞതും നമ്മുടെ വർത്തമാന കാലഘട്ടത്തിന്റെ അവസ്ഥകൾ പറയാതെ പറയുന്നതുമാണ് ചിത്രമെന്ന് ട്രെയ്‌ലറിലൂടെ വ്യക്തമാണ്.
പൊയ്യാമൊഴി ട്രെയ്‌ലർ
പൊയ്യാമൊഴി ട്രെയ്‌ലർ
advertisement

ശരത് ചന്ദ്രൻ തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളി നിർവ്വഹിക്കുന്നു.

Also read: 'ഷീ ഡിക്ലെയഴ്സ് വാര്‍': പിറന്നാൾ ദിനത്തിൽ കൈയിൽ കത്തിയും മറുകൈയില്‍ വടിയുമായി നയൻ‌താര; 'രാക്കായി' ടീസർ

എം.ആർ. രേണുകുമാർ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എഡിറ്റർ- അഖിൽ പ്രകാശ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷിജി മാത്യു ചെറുകര, പ്രൊഡക്ഷൻ കൺട്രോളർ- സന്തോഷ് ചെറുപൊയ്ക, ആർട്ട്- നാഥൻ മണ്ണൂർ, കളറിസ്റ്റ്- ജയദേവ് തിരുവെയ്പ്പതി, സൗണ്ട് ഡിസൈൻ- തപസ് നായിക്, മേക്കപ്പ്- റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം- റോസ് റജിസ്, സ്റ്റിൽസ്- ജയപ്രകാശ്, പരസ്യകല- എം.സി. രഞ്ജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- റ്റൈറ്റസ് അലക്‌സാണ്ടർ.

advertisement

അസോസിയേറ്റ് ഡയറക്ടർ- റെന്നറ്റ്, ആക്ഷൻ- ആൽവിൻ അലക്സ്, അസിസ്റ്റന്റ് ഡയറക്ടർ- അഭിജിത് സൂര്യ, സുധി പാനൂർ, ഓഫീസ് നിർവഹണം-ഹരീഷ് എവി, ഓൺലൈൻ മീഡിയ- മഞ്ജു ഗോപിനാഥ്‌. കൊടൈക്കനാൽ, വാഗമൺ, തൊടുപുഴ എന്നിവിടങ്ങളിലായിരുന്നു 'പൊയ്യാമൊഴി'യുടെ ചിത്രീകരണം. മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.

Summary: Trailer drops for Malayalam movie Poyyamozhi which was premiered at the Cannes Film Festival

മലയാളം വാർത്തകൾ/ വാർത്ത/Film/
കാൻസ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച മലയാള ചിത്രം 'പൊയ്യാമൊഴി'യുടെ ട്രെയ്‌ലർ
Open in App
Home
Video
Impact Shorts
Web Stories