'ഷീ ഡിക്ലെയഴ്സ് വാര്‍': പിറന്നാൾ ദിനത്തിൽ കൈയിൽ കത്തിയും മറുകൈയില്‍ വടിയുമായി നയൻ‌താര; 'റാക്കായി' ടീസർ

Last Updated:

ഒരു വമ്പൻ ആക്ഷൻ ചിത്രമായിട്ടാണ് 'റാക്കായി' ഒരുങ്ങുന്നത്

കരിയറിൽ വമ്പൻ തിരിച്ചുവരവിനൊരുങ്ങി തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാര.തന്റെ നാൽപതാം പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നയൻ‌താര.
'റാക്കായി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു വമ്പൻ ആക്ഷൻ ചിത്രമായിട്ടാണ് 'റാക്കായി' ഒരുങ്ങുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.
നയൻ‌താര അവതരിപ്പിക്കുന്ന കഥാപാത്രത്തെയും അവരുടെ കുഞ്ഞിനേയും കൊല്ലനെത്തുന്ന ഒരുപറ്റം ആളുകളും അവർക്കെതിരെ പോരാടുന്ന നയൻതാരയെയും ആണ് ടീസറിൽ കാണാനാകുന്നത്. നിറയെ വയലൻസ് ഉള്ള ഒരു പീരീഡ് ചിത്രമാകും എന്നാണ് ടീസർ പുറത്തുവിടുന്ന സൂചന.പുതുമുഖ സംവിധായകനായ സെന്തിൽ നല്ലസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഡ്രംസ്റ്റിക് പ്രൊഡക്ഷൻസും മൂവിവേഴ്‌സ് സ്റ്റുഡിയോസും ചേർന്നാണ്.
advertisement
നയൻതാരയുടെ കരിയറിലെ തന്നെ വളരെ വ്യത്യസ്തമായ ഒരു ആക്ഷൻ റോൾ ആണ് റാക്കായി. പീരിയഡ് ആക്ഷൻ ഡ്രാമ ഴോണറിൽപെടുന്ന ചിത്രം വ്യത്യസ്തമായ ഒരു കാഴ്ചാനുഭവം തന്നെയാണെന്ന് അണിയറ പ്രവർത്തകർ ഉറപ്പ് നൽകുന്നു.ഗോവിന്ദ് വസന്ത സംഗീതം നൽകുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഗൗതം രാജേന്ദ്രൻ ആണ്. പ്രവീൺ ആന്റണി ആണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. സിനിമയുടെ താരനിരയുടെയും മറ്റ് സാങ്കേതിക വിദഗ്ധരുടെയും വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. പ്രീപ്രൊഡക്ഷൻ ജോലികൾ വേഗത്തിലായി പുരോഗമിക്കുകയാണെന്നും പുതിയ വിശദാംശങ്ങൾ ഉടൻ പുറത്തുവരുമെന്നും അവർ അറിയിച്ചു
advertisement
നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ആയ Nayanthara: Beyond the Fairy Tale ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ നയൻതാരയുടെ പ്രോജക്ട്. ഡെക്യൂമെന്ററിയുടെ റിലീസുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളായി അരങ്ങേറിയത്. നടൻ ധനുഷിനെതിരെ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പുമായി നയൻ‌താര കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഡോക്യുമെന്ററി വൈകിയതിന് ധനുഷാണ് കാരണമെന്ന് നയന്‍താര ഈ കുറിപ്പില്‍ പറയുന്നത്. 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ രംഗങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ധനുഷ് എടുത്ത നീക്കമാണ് ഡോക്യുമെന്ററി ഇത്രയും വൈകാന്‍ കാരണമെന്ന് നയന്‍താര പറയുന്നു.വിവാദത്തിന് ചൂടുപിടിക്കുമ്പോൾ ഇൻഡസ്ട്രിയിൽ നിന്നും പല താരങ്ങളും നയൻതാരയെ പിന്തുണച്ചും അല്ലാതെയും രംഗത്ത് എത്തുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഷീ ഡിക്ലെയഴ്സ് വാര്‍': പിറന്നാൾ ദിനത്തിൽ കൈയിൽ കത്തിയും മറുകൈയില്‍ വടിയുമായി നയൻ‌താര; 'റാക്കായി' ടീസർ
Next Article
advertisement
ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
  • മലപ്പുറം: ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

  • അബ്ദുല്‍സമദ് ബൈക്കില്‍ സഞ്ചരിച്ച ഭാര്യാപിതാവിനെ കാറിടിച്ച് വീഴ്ത്തി.

  • പൂക്കോട്ടുംപാടം പൊലീസ് പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി.

View All
advertisement