TRENDING:

പേരുപോലെത്തന്നെയോ 'പെരുംകാളിയാട്ടം'? ഉല്ലാസ് പന്തളം വേഷമിടുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ

Last Updated:

എം.എസ്. നാസർ, ഉല്ലാസ് പന്തളം, അനഘ മധു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ കെ. തിലക് സംവിധാനം ചെയ്യുന്ന ചിത്രമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എം.എസ്. നാസർ, ഉല്ലാസ് പന്തളം, അനഘ മധു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ കെ. തിലക് സംവിധാനം ചെയ്യുന്ന 'പെരുംകാളിയാട്ടം' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ എം.സി. മ്യൂസിക്ക് യൂട്യൂബ് ചാനലിലൂടെ റിലീസായി. ജനുവരി 19ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ അമൽ രാജ് ദേവ്, പുലിയനം പൗലോസ്, അകം അശോകൻ, സിറാജ് കൊല്ലം, കോഴിക്കോട് നാരായണൻ നായർ, രാഘവൻ പുറക്കാട്, ശശി കുളപ്പുള്ളി, ചന്ദ്രമോഹൻ, കൃഷ്ണൻ കലാഭവൻ, ഷാജി ദാമോദരൻ, എം.എം. പുറത്തൂർ, മാസ്റ്റർ ദേവകൃഷ്ണ, പൂജാ നിധീഷ്, സിന്ധു ജേക്കബ്, മോളി കണ്ണമാലി, പൊന്നു കുളപ്പുള്ളി, കോഴിക്കോട് ശാരദ, ബേബി ശിവദ തുടങ്ങിയവർ അഭിനയിക്കുന്നു.
പെരുംകാളിയാട്ടം
പെരുംകാളിയാട്ടം
advertisement

കലാസാഗര ഫിലിംസിന്റെ ബാനറിൽ ഷാജി ദാമോദരൻ തിരക്കഥയെഴുതി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശെൽവരാജ് അറുമുഖൻ നിർവഹിക്കുന്നു. സുദർശൻ കോടത്ത് എഴുതിയ വരികൾക്ക് സതീഷ് ഭദ്ര സംഗീതം പകരുന്നു.

Also read: Moksha | ബംഗാളി താരം മോക്ഷ വീണ്ടും മലയാളത്തിലെത്തുന്ന ചിത്രം; 'ചിത്തിനി' ചിത്രീകരണമാരംഭിച്ചു

ബിജിഎം- ശ്യാം ധർമ്മൻ, എഡിറ്റർ- അഭിലാഷ് വസന്തഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മുജീബ് റഹ്മാൻ ആങ്ങാട്ട്, സുന്ദരൻ അങ്കത്തിൽ, റാഫി മൂലക്കൽ, റൂബി സാദത്ത്, ലൈൻ പ്രൊഡ്യൂസർ-സാദത്ത് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര, കല-ധനരാജ് താനൂർ, മേക്കപ്പ്- ഷിജി താനൂർ, വസ്ത്രാലങ്കാരം- നിയാസ് പാരി, സ്റ്റിൽസ്- അനിൽ പേരാമ്പ്ര, ശ്രീജിത്ത് കാൻഡിഡ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിനു രാഘവ്, ആക്ഷൻ- ബ്രൂസ് ലീ രാജേഷ്, നൃത്തം - സഹീർ അബ്ബാസ്, രേണുക സലാം, പി.ആർ. ഒ.- എ.എസ്. ദിനേശ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
പേരുപോലെത്തന്നെയോ 'പെരുംകാളിയാട്ടം'? ഉല്ലാസ് പന്തളം വേഷമിടുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ
Open in App
Home
Video
Impact Shorts
Web Stories