Moksha | ബംഗാളി താരം മോക്ഷ വീണ്ടും മലയാളത്തിലെത്തുന്ന ചിത്രം; 'ചിത്തിനി' ചിത്രീകരണമാരംഭിച്ചു

Last Updated:

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ചിത്തിനി' എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ചിത്തിനി
ചിത്തിനി
'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിലെ ദേവിയായി പ്രേക്ഷകരെ വിസ്മയിപ്പിച്ച മോക്ഷ (Moksha), നടന്മാരായ അമിത് ചക്കാലക്കൽ, വിനയ് ഫോര്‍ട്ട്, പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ചിത്തിനി' എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു.
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ ജോണി ആന്റണി, ജോയ് മാത്യൂ, സുധീഷ്‌, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍, പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ്‌ ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദർ, വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി തുടങ്ങിയവരും അഭിനയിക്കുന്നു.
ഈസ്റ്റ് കോസ്റ്റ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. കെ.വി. അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയൻ, കെ.വി. അനിൽ എന്നിവർ ചേര്‍ന്ന് തിരക്കഥയും സംഭാഷണവും എഴുതുന്നു. രതീഷ്‌ റാം ഛായാഗ്രഹണം നിർവഹിക്കുന്നു.
advertisement
ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ്‌ വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു.
എഡിറ്റിംഗ്- ജോൺകുട്ടി, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍, കലാസംവിധാനം- സുജിത്ത് രാഘവ്, എക്സിക്യുട്ടീവ്‌ പ്രൊഡ്യൂസർ- രാജശേഖരൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- രാജേഷ് തിലകം, കോറിയോഗ്രാഫി- കല മാസ്റ്റര്‍,
സംഘട്ടനം- രാജശേഖരന്‍, ജി മാസ്റ്റര്‍, വി എഫ് എക്സ്- നിധിന്‍ റാം സുധാകര്‍, സൗണ്ട് ഡിസൈൻ- സച്ചിന്‍ സുധാകരന്‍, സൗണ്ട് മിക്സിംഗ്- വിപിന്‍ നായര്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്‌- ഷിബു പന്തലക്കോട്- ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്- അനൂപ്‌ ശിവസേവന്‍, അസിം കോട്ടൂര്‍, അനൂപ്‌ അരവിന്ദൻ; പോസ്റ്റര്‍ ഡിസൈനർ- കോളിന്‍സ് ലിയോഫില്‍, കാലിഗ്രഫി- കെ.പി. മുരളീധരന്‍, സ്റ്റില്‍സ്- അജി മസ്കറ്റ്.
advertisement
കവ, ധോണി ഫോറസ്റ്റ്, പുതുശ്ശേരി, ചിങ്ങഞ്ചിറ,കൊടുമ്പ്, വാളയാർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രമായ 'ചിത്തിനി' മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. പി.ആര്‍.ഒ. - എ.എസ്. ദിനേശ്.
Summary: Chithini is a Malayalam movie starring Bengali actress Moksha in the lead
മലയാളം വാർത്തകൾ/ വാർത്ത/Film/
Moksha | ബംഗാളി താരം മോക്ഷ വീണ്ടും മലയാളത്തിലെത്തുന്ന ചിത്രം; 'ചിത്തിനി' ചിത്രീകരണമാരംഭിച്ചു
Next Article
advertisement
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
  • 20കാരനായ സായ് അഭ്യങ്കറിന് ബൾ‌ട്ടി എന്ന ചിത്രത്തിൽ 2 കോടി രൂപ പ്രതിഫലം ലഭിച്ചു.

  • സായിക്ക് മലയാള സിനിമയിലെ സംഗീത സംവിധായകനായുള്ള ഏറ്റവും ഉയർന്ന പ്രതിഫലമാണ് ലഭിച്ചത്.

  • സായിയുടെ സംഗീത ആൽബങ്ങൾ ഇൻസ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്ഫോമുകളിൽ തരംഗമായി മാറിയിട്ടുണ്ട്.

View All
advertisement