TRENDING:

'ലോക സിനിമയിൽ തിരുത്തപ്പെടാനാകാത്ത റെക്കോർഡ്':പ്രിയദർശന്റെ 100-ാം ചിത്രത്തിൽ നായകൻ മോഹൻലാൽ

Last Updated:

ലോക സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംവിധായകന്റെ ആദ്യ സിനിമയിലും നൂറാം സിനിമയിലും അതേ നായകൻ തന്നെ അഭിനയിക്കുന്നത്

advertisement
മലയാളത്തിന്റെ പ്രിയ സംവിധായകൻ പ്രിയദർശൻ തന്റെ നൂറാമത്തെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. അദ്ദേഹം നേരത്തെ സൂചിപ്പിച്ചിരുന്നതുപോലെ തന്നെ മോഹൻലാൽ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ലോക സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംവിധായകന്റെ ആദ്യ സിനിമയിലും നൂറാം സിനിമയിലും അതേ നായകൻ തന്നെ അഭിനയിക്കുന്നത്.
News18
News18
advertisement

ലോക സിനിമാ ചരിത്രത്തിൽ തന്നെ അപൂർവ്വമായ ഒരു നേട്ടമാണിതെന്നാണ് ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോയിൽ പ്രിയദർശൻ പറഞ്ഞത്.തന്റെ ആദ്യ സിനിമയിലെ നായകൻ തന്നെ നൂറാമത്തെ സിനിമയിലും നായകനാകുന്നു എന്നത് വലിയൊരു സവിശേഷതയാണെന്നും, ഈ റെക്കോർഡ് ഇനി ആർക്കും തിരുത്തിയെഴുതാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം.ബിനു ജോർജ് അലക്‌സാണ്ടറാണ് സഹനിർമ്മാണം.ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന മുപ്പത്തിയെട്ടാമത്തെ ചിത്രം കൂടിയാണിത്. മോഹൻലാൽ, പ്രിയദർശൻ, ആന്റണി പെരുമ്പാവൂർ, ബിനു ജോർജ് അലക്‌സാണ്ടർ എന്നിവർ ഒന്നിച്ച് ചേർന്നാണ് സിനിമയുടെ പ്രഖ്യാപനം നടത്തയത്.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'ലോക സിനിമയിൽ തിരുത്തപ്പെടാനാകാത്ത റെക്കോർഡ്':പ്രിയദർശന്റെ 100-ാം ചിത്രത്തിൽ നായകൻ മോഹൻലാൽ
Open in App
Home
Video
Impact Shorts
Web Stories