TRENDING:

വാർത്ത കണ്ട് വിളിച്ചത് സുരേഷ് ഗോപി മാത്രം; AMMAയുമായി ഇനി സഹകരിക്കില്ല; രാജിയിലുറച്ച് നടൻ ഹരീഷ് പേരടി

Last Updated:

പല സൂപ്പർ നടൻമാർക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് താൻ നന്ദിയുള്ളവനാണെന്നും പേരടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
താര സംഘടനയായ AMMA യിൽ നിന്നുള്ള രാജിയിൽ മാറ്റമില്ലെന്ന് നടൻ ഹരീഷ് പേരടി(Hareesh Peradi). രാജി രാജി തന്നെയാണെന്നും A.M.M.Aയിൽ നിന്ന് ഒഴിവാക്കാണം എന്ന് പറഞ്ഞത് രാജി അംഗീകരിക്കണം എന്ന് തന്നെയാണെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ ഹരീഷ് പേരടി വ്യക്തമാക്കി.
ഹരീഷ് പേരടി
ഹരീഷ് പേരടി
advertisement

തന്റെ രാജി വാർത്തയറിഞ്ഞ് ആദ്യം വിളിച്ചത് സുരേഷ് ഗോപിയാണെന്നും ഹരീഷ് പേരടി വ്യക്തമാക്കി. പ്രസിണ്ടണ്ടിനും ജനറൽ സെക്രട്ടറിക്കും പേർസണൽ നമ്പറിൽ രാജി അയച്ചു കൊടുത്തു, AMMAയ്ക്ക് മെയിൽ ചെയ്യുകയും ചെയ്തു. എന്നാൽ, ഈ രണ്ടുപേരും തന്നെ വിളിച്ചിട്ടില്ല. പക്ഷേ രാജി വാർത്ത അറിഞ്ഞ നിമിഷം ആദ്യം വിളിച്ചത് സുരേഷ് ഗോപിയാണ്.

പല സൂപ്പർ നടൻമാർക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് താൻ നന്ദിയുള്ളവനാണ്. അദ്ദേഹത്തെ ഓർക്കാതെ പോയാൽ വലിയ നന്ദികേടാകുമെന്നും സുരേഷ് ഗോപിയുടെ ചിത്രം പങ്കുവെച്ചുള്ള കുറിപ്പിൽ ഹരീഷ് പേരടി പറഞ്ഞു.

advertisement

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

Also Read-'അയാള്‍ സഭയുടെ കുട്ടി; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഞങ്ങള്‍ മതങ്ങളിലേക്ക് പടരും'; പരിഹസിച്ച് ഹരീഷ് പേരടി

A.M.M.A.യിൽ നിന്ന് ഞാൻ രാജി ഫെയ്സ് ബുക്കിൽ മാത്രമല്ല പ്രഖ്യാപിച്ചത്...പ്രസിണ്ടണ്ടിനും ജനറൽ സെക്രട്ടറിക്കും പേർസണൽ നമ്പറിലേക്ക് രാജി അയച്ചു കൊടുത്തു...A.M.M.A ക്ക് മെയിൽ ചെയ്യുകയും ചെയ്യതു..ഈ രണ്ടുപേരും എന്നെ വിളിച്ചിട്ടില്ല...പക്ഷെ ഈ രാജി വാർത്ത അറിഞ്ഞനിമിഷം ആദ്യം എന്നെ വിളിച്ചത് സുരേഷേട്ടനാണ്...ഇദ്ദേഹത്തിന്റെ രാഷ്ട്രിയത്തെ ഞാൻ പലപ്പോഴും വിമർശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എന്നോട് പറഞ്ഞു" നിങ്ങളെ പോലെയൊരാൾ ഇതിൽ നിന്ന് വിട്ടു പോകരുത്..സംഘടനയുടെ ഉള്ളിൽ നിന്ന് പോരാടണം" എന്ന് ...ഇനി അതിനുള്ളിൽ നിൽക്കുന്നതിൽ ഒരു അർത്ഥവുമില്ലെന്ന് പറഞ്ഞ് എല്ലാ ബഹുമാനത്തോടെയും സ്നേഹപൂർവ്വം ഞാൻ സുരേഷേട്ടന്റെ വാക്കുകളെ നിരസിച്ചു...എങ്കിലും പല സൂപ്പർ നടൻമാർക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാൻ നന്ദിയുള്ളവനാണ്...ഈ മനുഷ്യനെ ഓർക്കാതെ പോയാൽ അത് വലിയ നന്ദികേടാവും...A.M.M.Aയിൽ നിന്ന് ഒഴിവാക്കാണം എന്ന് പറഞ്ഞത് രാജി അംഗീകരിക്കണം എന്ന് തന്നെയാണ് ...രാജി രാജിതന്നെയാണ്..അതിൽ മാറ്റമൊന്നുമില്ല..

advertisement

ലൈംഗീക പീഡനക്കേസില്‍ കുറ്റാരോപിതനായ നടന്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ താരസംഘടനയ്ക്കുള്ളില്‍ തന്നെ എതിര്‍പ്പുകള്‍ തുടരുന്നതിനിടെയാണ് ഹരീഷ് പേരടി അംഗത്വം രാജിവെച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീ വിരുദ്ധമായ നിലപാടുകൾ തുടരുന്ന A.M.M.A എന്ന സിനിമാ സംഘടനയിലെ തന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേപൂർവ്വം അഭ്യർത്ഥിക്കുന്നതായി അദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെടുകയായിരുന്നു.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
വാർത്ത കണ്ട് വിളിച്ചത് സുരേഷ് ഗോപി മാത്രം; AMMAയുമായി ഇനി സഹകരിക്കില്ല; രാജിയിലുറച്ച് നടൻ ഹരീഷ് പേരടി
Open in App
Home
Video
Impact Shorts
Web Stories