തൃക്കാക്കര മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എല്‍ഡിഎഫിനെ പരിഹസിച്ച് നടന് ഹരീഷ് പേരടി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മതങ്ങളിലേക്കു പടരുകയും പ്രസംഗത്തില്‍ മാനവികത എന്ന കോമഡിയിലേക്ക് ചുരുങ്ങാനും തയാറുള്ള പാര്‍ട്ടിയാണ് എല്‍ഡിഎഫെന്ന് ഹരീഷ് പേരടി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പി.ടി. തോമസിനോടുള്ള സ്നേഹം കൊണ്ട് ഉമയെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ അത് യഥാര്ഥഹൃദയപക്ഷമാകുന്നുവെന്നും നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പി.ടി. തോമസിന്റെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു അതിജീവിത ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
കുറക്കന്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തില്‍ സ്ഥാനമുണ്ടാവുക എന്ന് മാത്രമാണ് ഇനി അറിയാനുള്ളതെന്നും അദ്ദേഹം കുറിച്ചു. കോതമംഗലം സ്വദേശിയായ ജോ ജോസഫ് ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധനാണ്. സിപിഎം പാര്‍ട്ടി ചിഹ്നത്തിലാകും അദ്ദേഹം തൃക്കാക്കരയില്‍ മത്സരിക്കുക. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണ് വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.
അയാള്‍ സഭയുടെ കുട്ടിയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഞങ്ങള്‍ മതങ്ങളിലേക്ക് പടരും. പ്രസംഗത്തില്‍ ഞങ്ങള്‍ മാനവികത എന്ന കോമഡിയിലേക്കും ചുരുങ്ങും. തൃക്കാക്കരയില്‍ LDF മതത്തെ എങ്ങിനെ ഉപയോഗിക്കണമെന്നുള്ള വര്‍ഗ്ഗിയതയുടെ തലച്ചോറ് പക്ഷമാകുമ്പോള്‍. സഭയുടെ തീരുമാനങ്ങള്‍ക്കുമുന്നില്‍ പലപ്പോഴും എതിര്‍പക്ഷമായ പി.ടി യോടുള്ള സ്നേഹം കൊണ്ട് ഉമ UDFന്റെ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ അത് യഥാര്‍ത്ഥ ഹൃദയപക്ഷമാകുന്നു.
എന്തിനേറെ..നടിയെ ആക്രമിച്ച കേസില്‍ പി.ടിയില്ലായിരുന്നെങ്കില്‍ ഒരു അതിജീവിത തന്നെ ഉണ്ടാകുമായിരുന്നില്ല...നമുക്ക് അറിയാനുള്ളത് ഇത്രമാത്രം..കുറക്കന്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തില്‍ സ്ഥാനമുണ്ടാവുക എന്ന് മാത്രം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.