സ്ഥിരാമായി ടിക്കറ്റെടുക്കുന്ന അനീഷിന് മുൻപ് 350 ദിർഹം സമ്മാനം ലഭിച്ചിട്ടുണ്ട്. നിലവിലെ ജോലിയിൽ തന്നെ തുടരാനാണ് അനീഷിന‍്‍റെ തീരുമാനം. കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരാനും പുതിയതായി കാറ് വാങ്ങാനുമാണ് അനീഷിന്റെ തീരുമാനം.
Kerala Lottery | രണ്ടാഴ്ചയ്ക്കിടെ മൂന്നുതവണ ലോട്ടറിയടിച്ചു; ദിവാകരന് ഇത്തവണ ലഭിച്ചത് ഒരു കോടി രൂപ
കോഴിക്കോട്: ഭാഗ്യം വിടാതെ പിന്തുടരുകയാണ് ഒഞ്ചിയത്തെ നിർമ്മാണ തൊഴിലാളിയായ ദിവാകരനെ. രണ്ടാഴ്ച മുമ്പ് എടുത്ത രണ്ട് ഭാഗ്യക്കുറി ടിക്കറ്റുകൾക്ക് 5000 രൂപ വീതം സമ്മാനം ലഭിച്ചു. ഇതിൽനിന്ന് പണം ചെലവഴിച്ചെടുത്ത പത്ത് ടിക്കറ്റുകളിലൊന്നിൽ 1000 രൂപയുടെ സമ്മാനം കൂടി അടിച്ചു. ഇതോടെയാണ് വലിയ ഭാഗ്യം തൊട്ടരികിലുണ്ടെന്ന് എല്ലാവരും പറഞ്ഞത്. ഇത് കേട്ട് ടിക്കറ്റെടുത്ത ദിവാകരന് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചു. ഒഞ്ചിയം വെള്ളികുളങ്ങര സ്വദേശിയാണ് കിഴക്കെകുനിയിൽ ദിവാകരൻ.
advertisement
കടം വാങ്ങി എടുത്ത ടിക്കറ്റിനാണ് ഫിഫ്റ്റി ഫിഫ്റ്റ് ലോട്ടറിയുടെ ഒരു കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ദിവസവും രാവിലെ ശാരീരിക വ്യായാമത്തിനായി ദിവാകരൻ സുഹൃത്തുക്കൾക്കൊപ്പം വടകര നാമംകുളത്തിൽ നീന്താൻ പോകാറുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയും പതിവുപോലെ സുഹൃത്തുക്കൾക്കൊപ്പമാണ് ദിവാകരനും സംഘവും രണ്ടു കാറുകളിലായി നീന്താനായി പോയത്. നീന്തലൊക്കെ കഴിഞ്ഞ് ഒരു ചായ കുടിക്കാമെന്നായി. അങ്ങനെ സീയെം ആശുപത്രിക്കു സമീപത്തെ രാഗേഷ് ഹോട്ടലിൽ കയറി ചായകുടിച്ചു. അപ്പോഴാണ് ഒരു ലോട്ടറി ടിക്കറ്റ് വിൽപനക്കാരൻ അവിടെയെത്തിയത്. എന്നാൽ ടിക്കറ്റെടുക്കാൻ അപ്പോൾ കൈയിൽ കാശുണ്ടായിരുന്നില്ല. അങ്ങനെയാണ് സുഹൃത്ത് വെള്ളികുളങ്ങരയിലെ തോട്ടക്കണ്ടിത്താഴകുനി ചന്ദ്രനോട് 50 രൂപ കടംവാങ്ങിയാണ് ടിക്കറ്റെടുത്തത്.
ഞായറാഴ്ച മൂന്നു മണിയോടെയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തിയത്. വൈകീട്ടുതന്നെ ഫലം വന്നെങ്കിലും ഒന്നാംസമ്മാനം അടിച്ച വിവരം ദിവാകരൻ അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ചയിലെ പത്രം നോക്കിയപ്പോഴാണ് ഒരു കോടി രൂപയുടെ ഭാഗ്യം കടാക്ഷിച്ച വിവരം ദിവാകരൻ അറിഞ്ഞത്. ഉടൻ തന്നെ വീട്ടുകാരോടും, ടിക്കറ്റെടുക്കാൻ പണം കടംനൽകി സഹായിച്ച ചന്ദ്രനെയും വിളിച്ചു വിവരം പറഞ്ഞു. ഒന്നാം സമ്മാനം ലഭിച്ചതി സന്തോഷം തനിക്ക് 50 രൂപ കടമായിത്തന്ന ചന്ദ്രനാണെന്ന് ദിവാകരൻ പറഞ്ഞു. കുറച്ച് കടബാധ്യതയുള്ളത് തീർക്കണമെന്നുള്ളതാണ് പ്രധാന ആഗ്രഹം. ഗിരിജയാണ് ഭാര്യ. സുകൃത് സൂര്യ, ഹൃത് സൂര്യ എന്നിവരാണ് മക്കൾ.