സാധാരണ കുവൈത്തിൽ ദിവസവും ശേഖരിക്കപ്പെടുന്നത് 100 മുതല്‍ 150 ടണ്‍ മാലിന്യമാണ്. എന്നാൽ ഇതിൽ നിന്ന് 400 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മാലിന്യങ്ങളുടെ ഈ കുത്തനെയുള്ള വർദ്ധന മുനിസിപ്പാലിറ്റിയുമായി കരാറിലേർപ്പെട്ട ക്ലീനിംഗ് കമ്പനികളുടെ മേൽനോട്ടം വഹിക്കുന്ന സൂപ്പര്‍വൈസര്‍മാരും ഇന്‍സ്‌പെക്ടര്‍മാരും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ അവശിഷ്ടങ്ങളും മാലിന്യങ്ങളും അനുചിതമായി തള്ളുന്ന നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികൾ സ്വീകരിക്കുമെന്നും പിഴ ചുമത്തുമെന്നും മുഹമ്മദ് സൻദാൻ മുന്നറിയിപ്പ് നൽകി. കൂടാതെ പിഴയും ശിക്ഷയും ഒഴിവാക്കുന്നതിന് മുനിസിപ്പല്‍ ചട്ടങ്ങൾക്കനുസൃതമായി അവശിഷ്ടങ്ങള്‍ സ്വയം നീക്കം ചെയ്യണമെന്നും അദ്ദേഹം പ്രോപ്പര്‍ട്ടി ഉടമകളോട് ആവശ്യപ്പെട്ടു.
advertisement
Location :
New Delhi,Delhi
First Published :
June 19, 2024 12:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കുവൈറ്റിൽ തീപിടുത്തം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ നീക്കം ചെയ്തത് 568 ടൺ മാലിന്യം