TRENDING:

സൗദി അറേബ്യയില്‍ മലയാളി ടാക്സി ഡ്രൈവർ വാഹനാപകടത്തിൽ മരിച്ചു

Last Updated:

അല്‍ഹുമിയാത്തില്‍ വെച്ച് നടന്ന അപകടത്തില്‍ ഷംസുദ്ദീന്‍ ഓടിച്ചിരുന്ന കാര്‍ ട്രൈയിലറിനു പിന്നില്‍ ഇടിക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റിയാദ്: സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന ആലുവ സ്വദേശി ഷംസുദ്ദീന്‍ തുമ്പലകത്ത് (52) ആണ് മരണമടഞ്ഞത്. ഷംസുദ്ദീന്റെ കാര്‍ ട്രൈലറിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്.
advertisement

അല്‍ഹുമിയാത്തില്‍ വെച്ച് നടന്ന അപകടത്തില്‍ ഷംസുദ്ദീന്‍ ഓടിച്ചിരുന്ന കാര്‍ ട്രൈയിലറിനു പിന്നില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹാഇലിലേക്കു പോകുന്നതിനിടെ ആണ് അപകടമുണ്ടായത്. ഷംസുദ്ദീന്‍ 20 വർഷത്തിലേറെയായി അല്‍ഖുര്‍ജില്‍ ടാക്‌സിഡ്രൈവറായി ജോലിചെയ്യുകയായിരുന്നു.

Also Read- ജോലിയില്ലാത്ത ബന്ധുവിന് സ്വന്തം സ്ഥാപനത്തിൽ ജോലി നൽകിയ പ്രവാസി മലയാളി അതേയാളുടെ കുത്തേറ്റ് മരിച്ചു

മൃതദേഹം അല്‍ഖാസാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. വിവിധ മലയാളി സന്നദ്ധസംഘടനാ പ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്. ഷംസുദ്ദീന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. അപകടത്തിൽ സൗദി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

advertisement

News Summary- A Malayali died in a car accident in Saudi Arabia. Shamsuddin Thumbalakat (52), a native of Aluva, who was working as a taxi driver, died. The accident took place when Shamsuddin’s car hit the back of the trailer.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദി അറേബ്യയില്‍ മലയാളി ടാക്സി ഡ്രൈവർ വാഹനാപകടത്തിൽ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories