''ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് 7.30ന് സ്വാമി നാരായണ ഘട്ടിന്റെ തീരത്ത് ഗംഗാ ആരതി നടത്തും. ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്ന ഗംഗ, യമുനാ നദികളില്‍ നിന്നുള്ള പുണ്യജലം ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്,'' അദ്ദേഹം പറഞ്ഞു. ക്ഷണിക്കപ്പെട്ട 5000 അതിഥികളാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്. ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയില്‍ അല്‍ റഹ്ബയ്ക്ക് സമീപം അബു മുറൈഖയില്‍ 27 സ്ഥലത്താണ് ബാപ്‌സ് സ്വാമിനാരായണ സന്‍സ്ത ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. 700 കോടി രൂപ ചെലവിട്ടാണ് ക്ഷേത്രത്തിന്റെ നിര്‍മാണം. 18 ലക്ഷം ഇഷ്ടികകളും 1.8 ലക്ഷം ക്യുബിക് മീറ്റര്‍ മണല്‍ക്കല്ലും ഉപയോഗിച്ചാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.
advertisement
Also read-യുഎഇയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനി ഫോണ്‍പേ ഉപയോഗിച്ച് യുപിഐ ഇടപാടുകള്‍ നടത്താം
ഇവ രാജസ്ഥാനില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുകയായിരുന്നു. അയോധ്യയില്‍ ഈവര്‍ഷം ഉദ്ഘാടനം ചെയ്ത രാമക്ഷേത്രത്തിന്റെ മാതൃകയിലാണ് ഈ ക്ഷേത്രത്തിന്റെയും നിര്‍മാണം. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമാണ് ബാപ്‌സ് ഹിന്ദു ക്ഷേത്രം. ദുബായില്‍ മൂന്ന് ഹിന്ദു ക്ഷേത്രങ്ങള്‍ കൂടിയുണ്ട്. ''സന്ദര്‍ശകര്‍ക്ക് വേഗത്തിലും എളുപ്പത്തിലും ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നതിനായി നഗരത്തില്‍ നിന്ന് പൊതു ബസ് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. വാരാന്ത്യങ്ങളിലായിരിക്കും ബസ് സേവനം ലഭിക്കുക,''വക്താവ് പറഞ്ഞു. 2015-ലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശന വേളയിലാണ് അബുദാബിയില്‍ ക്ഷേത്രം നിര്‍മിക്കുന്നതിന് അധികൃതര്‍ ഭൂമി അനുവദിച്ചത്.
2019-ലാണ് ക്ഷേത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ തുടങ്ങിയത്. ക്ഷേത്രം നിര്‍മിക്കുന്നതിനുള്ള ഭൂമി യുഎഇ സര്‍ക്കാര്‍ സൗജന്യമായി വിട്ടു നല്‍കുകയായിരുന്നു. യുഎഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് ശിഖരങ്ങള്‍, ഒട്ടകങ്ങള്‍, ദേശീയ പക്ഷിയായ ഫാല്‍ക്കണ്‍ എന്നിവയുടെ കൊത്തുപണികള്‍ ക്ഷേത്രത്തില്‍ ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിന്റെ പുറമെയുള്ള ഭാഗമാണ് മണല്‍ക്കല്ല് ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്നത്. ഉള്‍ഭാഗത്ത് വെളുത്ത ഇറ്റാലിയന്‍ മാര്‍ബിള്‍ ആണ് വിരിച്ചിരിക്കുന്നത്. 402 തൂണുകളും രണ്ട് ഗോപുരങ്ങളും 12 ഗോപുരം പോലെയുള്ള ഭാഗങ്ങളും ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. താപനിലയും ഭൂകമ്പങ്ങളും തിരിച്ചറിയുന്നത് 300 ഹൈടെക് സെന്‍സറുകളാണ് ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.