Also Read-യുഎഇയിൽ 13കാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒപ്പമുണ്ടായിരുന്ന പന്ത്രണ്ടുകാരന്‍ മരിച്ചു
ആരോഗ്യനില മോശമായതിനെ തുടർന്നാണ് സ്ത്രീ ആശുപത്രിയിലെത്തിയതെന്നാണ് കോടതി രേഖകളിൽ പറയുന്നത്. ഡോക്ടര്‍മാർ നൽകിയ ചികിത്സയെ തുടർന്ന് ആരോഗ്യനില കൂടുതൽ വഷളാവുകയായിരുന്നു. കിഡ്നിയുടെ പ്രവർത്തനം തകരാറിലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇവരെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. ആറാഴ്ചയോളമാണ് ഐസിയുവിൽ കിടക്കേണ്ടി വന്നത്. ഒപ്പം ഡയാലിസിസിനും വിധേയമാകേണ്ടി വന്നിരുന്നു.
advertisement
ചികിത്സയ്ക്കൊടുവിൽ ആരോഗ്യനില മെച്ചപ്പെട്ടതോടെയാണ് ഇവർ നിയമനടപടികൾ സ്വീകരിച്ചത്. തന്‍റെ ചികിത്സയെ സംബന്ധിച്ച് ഒരു ആരോഗ്യവിദഗ്ധനെ വച്ച് അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം. രോഗം തിരിച്ചറിയുന്നതിലും ചികിത്സയിലും പിഴവുകളുണ്ടായെന്ന കാര്യവും ഇവർ പരാതിയിൽ ഊന്നിപ്പറഞ്ഞിരുന്നു. ആശുപത്രിയുടെ അനാസ്ഥ മൂലം മരിച്ച അവസ്ഥയില്‍ തന്നെയായെന്നും ഒരുപാട് സഹിക്കേണ്ടി വന്നിരുന്നു എന്നും ഇവർ വ്യക്തമാക്കിയിരുന്നു.
Also Read-ഹിസ്ബുള്‍ തലവൻ സെയ്ഫുള്ള കശ്മീരിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; 'വൻ വിജയമെന്ന്' പൊലീസ്
പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മെഡിക്കൽ സമിതിയെ നിയോഗിച്ചിരുന്നു. സ്ത്രീയുടെ രോഗം തിരിച്ചറിയുന്നതിലും ചികിത്സ നടത്തുന്നതിലും ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും പിഴവുണ്ടായെന്നും ഇത് അവരുടെ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചുവെന്നുമായിരുന്നു സമിതിയുടെ കണ്ടെത്തൽ.
തനിക്ക് നേരിടേണ്ടി വന്ന ആരോഗ്യപ്രശ്നങ്ങളും മാനസിക ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി അഞ്ച് ലക്ഷം ദിർഹം നഷ്ടപരിഹാരം വേണമെന്നാണ് സ്ത്രീ ആവശ്യപ്പെട്ടത്. എന്നാൽ കോടതി രണ്ട് ലക്ഷം ദിർഹം നൽകാൻ ഉത്തരവിടുകയായിരുന്നു. കീഴ്ക്കോടതി നടപടി ചോദ്യം ചെയ്ത് ആശുപത്രി അധികൃതരാണ് മേൽക്കോടതിയെ സമീപിച്ചത്. എന്നാൽ അവിടെയും തിരിച്ചടി നേരിടുകയായിരുന്നു.