യുഎഇയിൽ 13കാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒപ്പമുണ്ടായിരുന്ന പന്ത്രണ്ടുകാരന്‍ മരിച്ചു
- Published by:Asha Sulfiker
- news18-malayalam
Last Updated:
ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നത് ശിക്ഷാർഹമാണെന്നും നിയമനടപടി നേരിടേണ്ടിവരുമെന്നും ബ്രിഗേഡിയർ അൽ ഹുമൈദി വ്യക്തമാക്കി.
റാസ് അല്‍ ഖൈമ: പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച വാഹനം അപകടത്തിൽപ്പെട്ട് പന്ത്രണ്ടുകാരൻ മരിച്ചു. യുഎഇയിലെ റാസ് അല്‍ ഖൗമയിൽ വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. പതിമൂന്നുകാരനായ കുട്ടിയാണ് വാഹനം ഓടിച്ചിരുന്നുത്. സംഭവത്തിൽ പതിനൊന്ന് വയസുള്ള മറ്റൊരു കുട്ടിക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
Also Read-ഓസ്ട്രേലിയയില്‍ 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകള്‍ ഇല്ല; പ്രതിരോധത്തിൽ മാതൃകയായി രാജ്യം
'റാസ് അൽ ഖൈമയിലെ അൽ ഗെയിൽ മേഖലയിലിലാണ് അപകടം നടന്നത്. ലൈസന്‍സ് ഇല്ലാത്ത കുട്ടി ഓടിച്ച വാഹനം നിയന്ത്രണം വിട്ടാണ് അപകടത്തിൽപ്പെട്ടത്'. റാസ് അൽ ഖൈമ പൊലീസ് സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഡോ. മുഹമ്മദ് സയീദ് അൽ ഹുമൈദി പറഞ്ഞു. പരിക്കേറ്റ കുട്ടികളിൽ ഒരാളുടെ നില ഗുരുതരമാണെന്നും മറ്റൊരാൾക്ക് സാരമായ പരിക്കുകളുണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
advertisement
'രാത്രി എട്ടരയോടെയാണ് ഒരു വാഹനം അപകടത്തിൽപ്പെട്ട വിവരം പൊലീസിന് ലഭിക്കുന്നത്. ഉടൽ തന്നെ പൊലീസ് പട്രോൾ, ആംബുലൻസ്, പാരമെഡിക്സ്, രക്ഷാദൗത്യ സേന എന്നിവരെല്ലാം തന്നെ സ്ഥലത്ത് പാഞ്ഞെത്തി. പന്ത്രണ്ടുകാരനായ കുട്ടി സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ബാക്കിയുള്ളവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. കാർ പൂർണമായും തകർന്ന നിലയിലായിരുന്നു' എന്നും ഹുമൈദി വ്യക്തമാക്കി.
advertisement
പ്രായപൂർത്തിയാകാത്ത ലൈസൻസില്ലാത്ത കുട്ടികളെ വാഹനം ഓടിക്കാൻ മാതാപിതാക്കൾ ഒരിക്കലും അനുവദിക്കരുതെന്ന മുന്നറിയിപ്പ് നൽകാനും അദ്ദേഹം മറന്നില്ല. 'ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നത് ശിക്ഷാർഹമാണെന്നും നിയമനടപടി നേരിടേണ്ടിവരുമെന്നും ബ്രിഗേഡിയർ അൽ ഹുമൈദി വ്യക്തമാക്കി.
Location :
First Published :
November 02, 2020 6:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
യുഎഇയിൽ 13കാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒപ്പമുണ്ടായിരുന്ന പന്ത്രണ്ടുകാരന്‍ മരിച്ചു