ഹിസ്ബുള്‍ തലവൻ സെയ്ഫുള്ള കശ്മീരിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; 'വൻ വിജയമെന്ന്' പൊലീസ്
- Published by:Gowthamy GG
- news18-malayalam
Last Updated:
മെയ് മാസത്തില്‍ റിയാസ് നായിക്കൂ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് സൈഫുള്ള ഹിസ്ബുള്‍ മുജാഹിദ്ദീന്റെ തലവനായത്.
ശ്രീനഗർ: ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹീദിന്റെ തലവൻ സൈഫുള്ള മിർ എന്ന ഡോ സൈഫുള്ളയെ ഏറ്റുമുട്ടലിൽ വധിച്ചതായി പൊലീസ് പറഞ്ഞു. സൈഫുളളയുടെ സഹായിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനഗറിലെ രംഗ്രെത്തില്‍ ഇന്ന് രാവിലെയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സഹ തീവ്രവാദികളുമായി സൈഫുള്ള ചർച്ച നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്നാണ് വിവരം.
ഹിസ്ബുൾ മുജാഹിദ്ദീന്റെ ഒന്നാം നമ്പർ കമാൻഡറായിരുന്ന ഡോ. സൈഫുള്ളയെ ഏറ്റുമുട്ടലിൽ വധിച്ചുവെന്നും ഇത് തീവ്രവാദത്തിനെതിരായ വിജയമാണെന്നും ഏറ്റുമുട്ടലിനു ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ ജമ്മു കശ്മീർ പൊലീസ് ജനറൽ ജനറൽ ദിൽബാഗ് സിംഗ് പറഞ്ഞു.
" 2014 ഒക്ടോബർ മുതൽ സൈഫുള്ള സജീവമായിരുന്നുവെന്നും ബുർഹാൻ വാനിയുമായി വളരെക്കാലം ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷാ സേന രണ്ടു ദിവസമായി സൈഫുള്ളയുടെ മുന്നേറ്റം നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മെയ് മാസത്തില്‍ റിയാസ് നായിക്കൂ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് സൈഫുള്ള ഹിസ്ബുള്‍ മുജാഹിദ്ദീന്റെ തലവനായത്. സമീപകാലത്തു നിരവധി ഭീകരാക്രമണം നടത്തിയ സൈഫുള്ളയെ സുരക്ഷാസേനകൾ തേടിക്കൊണ്ടിരിക്കെയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
advertisement
മൂന്ന് ദിവസം മുമ്പ് കശ്മീരിൽ മൂന്ന് ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയതിനു പിന്നിലും സൈഫുള്ളയാണെന്നാണ് വിവരം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 01, 2020 7:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഹിസ്ബുള്‍ തലവൻ സെയ്ഫുള്ള കശ്മീരിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; 'വൻ വിജയമെന്ന്' പൊലീസ്