ഈ വർക്ക് ഫ്രം ഹോം എങ്ങനെ? വജ്രാഭരണം ധരിച്ച് വീട്ടിലിരിക്കുക; പ്രതിഫലമായി 3.85 ലക്ഷം രൂപയോളം വിലയുള്ള ആ ആഭരണങ്ങളും!

Last Updated:

സ്വർണം, വെള്ളി, വജ്രം ആഭരണങ്ങളോടും, രത്നങ്ങളോടും താൽപര്യമുള്ള ചുറുചുറുക്കായ ചെറുപ്പക്കാരെയാണ് പുതിയ ജോലിക്കായി തേടുന്നതെന്ന് പരസ്യത്തിൽ പറയുന്നു...

ഈ കോവിഡ് കാലത്ത് സ്വപ്നസമാനമായ ഒരു ജോലി മുന്നോട്ടുവെക്കുകയാണ് പ്രമുഖ ജൂവലറി ഗ്രൂപ്പായ ജൂവലറി ഗുരു. രണ്ടു ഒഴിവ് മാത്രമുള്ള ഈ ജോലി വീട്ടിലിരുന്ന് ചെയ്താൽ മതി. ഇനി ജോലിയെക്കുറിച്ചു പറഞ്ഞാലോ, ജുവലറി ഗുരു നൽകുന്ന വജ്രാഭരണങ്ങൾ ധരിച്ച് വീട്ടിൽ ഇരുന്നാൽ മതി. പ്രതിഫലമാണെങ്കിൽ പ്രതിമാസം 3.85 ലക്ഷം രൂപയും ധരിക്കുന്ന ആഭരണങ്ങളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ജോലി കാലാവധി കഴിഞ്ഞ ശേഷം അണിയുന്ന ആഭരണങ്ങൾ, സ്വന്തമാക്കാനാകും.
ജൂവലറി ഗുരുവിന്‍റെ ഏറ്റവും മുന്തിയതും വിശിഷ്ടമായതുമായ ആഭരണങ്ങളുടെ പരസ്യമോഡലായാണ് പുതിയ ജോലിക്ക് അപേക്ഷ ക്ഷണച്ചിരിക്കുന്നത്. അവരുടെ വെബ്സൈറ്റിലേക്കും, സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലേക്കുമുള്ള ചിത്രങ്ങൾക്കുള്ള മോഡലിനെയാണ് സ്വപ്നസമാനമായ വാഗ്ദാനങ്ങൾ നൽകി ജൂവലറി ഗുരു തേടുന്നത്.
സ്വർണം, വെള്ളി, വജ്രം ആഭരണങ്ങളോടും, രത്നങ്ങളോടും താൽപര്യമുള്ള ചുറുചുറുക്കായ ചെറുപ്പക്കാരെയാണ് തങ്ങൾ പുതിയ ജോലിക്കായി തേടുന്നതെന്ന് ജൂവലറി ഗുരു പരസ്യത്തിൽ പറയുന്നു. സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് ധാരണയുള്ളവരും ഫാഷൻ സങ്കൽപങ്ങൾ വെച്ചുപുലർത്തുന്നവരുമാകണം അപേക്ഷകർ. 'ഞങ്ങളെ പോലെ ആഭരണങ്ങളെ സ്നേഹിക്കുന്നവരാണെങ്കിൽ നിങ്ങൾക്കും അപേക്ഷിക്കാം'- ഇതാണ് ജൂവലറി ഗുരു വെബ്സൈറ്റിൽ നൽകിയ പരസ്യവാചകം.
advertisement
ജോലിക്കായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ധരിക്കാൻ നൽകുന്ന സ്വർണവും വജ്രവും സമ്മാനമായി നൽകും. 3.8 ലക്ഷം രൂപയോളം വിലയുള്ള ആഭരണങ്ങളായിരിക്കും ഇത്. അപേക്ഷകരിൽ നിന്ന് 10 പേരെ അവസാന റൌണ്ടിലേക്കു തെരഞ്ഞെടുക്കുകയും, അവരുടെ ചിത്രം സഹിതം ജൂവലറി ഗുരുവിന്‍റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൌണ്ട് വഴി നടത്തുന്ന പൊതുവോട്ടെടുപ്പിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. ഏറ്റവുമധികം വോട്ടുകൾ ലഭിക്കുന്ന രണ്ടുപേർക്ക് സ്വപ്നസമാനമായ ഈ ജോലി ലഭിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഈ വർക്ക് ഫ്രം ഹോം എങ്ങനെ? വജ്രാഭരണം ധരിച്ച് വീട്ടിലിരിക്കുക; പ്രതിഫലമായി 3.85 ലക്ഷം രൂപയോളം വിലയുള്ള ആ ആഭരണങ്ങളും!
Next Article
advertisement
Love Horoscope Dec 17 | ആശയക്കുഴപ്പങ്ങളോ തെറ്റിദ്ധാരണകളോ നേരിടേണ്ടി വന്നേക്കാം;  പങ്കാളിയിൽ നിന്ന് വലിയ പിന്തുണ ലഭിക്കും: ഇന്നത്തെ പ്രണയഫലം
ആശയക്കുഴപ്പങ്ങളോ തെറ്റിദ്ധാരണകളോ നേരിടേണ്ടി വന്നേക്കാം; പങ്കാളിയിൽ നിന്ന് വലിയ പിന്തുണ ലഭിക്കും: ഇന്നത്തെ പ്രണയഫലം
  • ചില രാശികൾക്ക് ഇന്ന് ആശയക്കുഴപ്പമോ തെറ്റിദ്ധാരണയോ നേരിടാം, വ്യക്തമായ ആശയവിനിമയം ആവശ്യമാണ്.

  • പങ്കാളിയിൽ നിന്ന് വലിയ പിന്തുണയും ബന്ധം, ഐക്യം, വൈകാരിക വളർച്ച എന്നിവയും അനുഭവപ്പെടും.

  • ചില രാശികൾക്ക് പ്രണയത്തിൽ സന്തോഷം, വിവാഹാഭ്യർത്ഥനയും കുടുംബം വലുതാക്കാനുള്ള ആലോചനയും സാധ്യത.

View All
advertisement