ഈ വർഷം അവസാനത്തോടെ കൂടുതൽ പമ്പുകൾ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തന ക്ഷമമാക്കാൻ സാധിക്കുമെന്ന് കരുതുന്നതായി അധികൃതർ അറിയിച്ചു. വാഹനങ്ങളിലെ ഇന്ധനം നിറയ്ക്കൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള അഡ്നോക്കിന്റെ അഞ്ച് വർഷത്തെ പദ്ധതിയുടെ ഭാഗമായാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചത്. പമ്പുകളിൽ ഉപഭോക്താക്കളുടെ കാത്ത് നിൽപ്പ് സമയം കുറയ്ക്കുന്നതിനും ജീവനക്കാരുടെ ജോലി എളുപ്പമാക്കുന്നതിനും റോബോട്ടുകൾ സഹായകരമായേക്കും.
Also read-അബുദാബിയിൽ 24 കോടി രൂപ മുടക്കിൽ പുതിയ സിഎസ്ഐ പള്ളി; ക്ഷേത്രത്തിന് എതിര്‍വശത്ത്
advertisement
പരീക്ഷണ ഘട്ടങ്ങൾ പൂർത്തിയാക്കുന്നതിൽ വിജയിക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്ത ആദ്യത്തെ സാങ്കേതിക വിദ്യയാണ് അഡ്നോക്കിന്റേത്. വാഹനങ്ങളിലെ ഇന്ധനത്തിന്റെ അളവ് തിരിച്ചറിഞ്ഞു കൊണ്ട് ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഇന്ധനം വാഹനങ്ങളിൽ നിറയ്ക്കാൻ റോബോട്ടുകൾക്ക് സാധിക്കും. ഇന്ധനം നിറയ്ക്കേണ്ട ഉപഭോക്താക്കൾ തങ്ങളുടെ വാഹനങ്ങളുമായി പമ്പിൽ എത്തുകയും തുടർന്ന് മൊബൈൽ ആപ്പ് വഴിയോ അല്ലെങ്കിൽ പമ്പിലെ ഡിജിറ്റൽ സ്ക്രീൻ വഴിയോ ആവശ്യമുള്ള ഇന്ധനം തിരഞ്ഞെടുക്കണം.
തുടർന്ന് റോബോട്ടുകളിലെ സെൻസറുകൾ വാഹനത്തിന്റെ പാർക്കിങ് സ്വയം മനസ്സിലാക്കുകയും അതിന്റെ ഇന്ധന നോസിൽ വാഹനത്തിന്റെ ടാങ്കിലേക്ക് നീളുകയും ചെയ്യും. നോസിൽ ടാങ്കിന് നേരെയാണെന്ന് സെൻസറുകൾ ഉറപ്പ് വരുത്തിയ ശേഷം വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ ആരംഭിക്കും. ഇന്ധനം നിറയ്ക്കുന്നതിലെ സുരക്ഷയും, കാര്യക്ഷമതയും ഉറപ്പ് വരുത്തുന്നതിനായി പ്രത്യേകം സെൻസറുകളും ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ടാകും. ഇന്ധനം നിറച്ച ശേഷം റോബോട്ടിന്റെ കൈകൾ സ്വയം പിന്നിലേക്ക് മാറുകയും ചെയ്യും.