TRENDING:

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ന​ഗരം; പട്ടികയിൽ ഒന്നാമതെത്തി അബുദാബി

Last Updated:

സുരക്ഷിത്വത്തോടെ ജീവിക്കാൻ സാധിക്കുന്നതും കുറഞ്ഞ കുറ്റകൃത്യ നിരക്കുമാണ് അബുദാബിയിലുള്ളത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ന​ഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി അബുദാബി. ക്രൈം ആൻഡ് സേഫ്റ്റി ഇൻഡക്‌സുകളെ അടിസ്ഥാനമാക്കിയാണ് അബുദാബി ഒന്നാമതെത്തിയത്. സുരക്ഷിത്വത്തിന് 88.2 പോയിൻ്റും കുറഞ്ഞ കുറ്റകൃത്യങ്ങൾക്ക് 11.8 പോയിൻ്റുമാണ് അബുദാബിക്ക് ലഭിച്ചത്. 2024 ലെ ഇക്കണോമിസ്റ്റ് ഇൻ്റലിജൻസ് യൂണിറ്റിൻ്റെ (EIU) ഗ്ലോബൽ ലൈവബിലിറ്റി സൂചിക പ്രകാരമാണ് ഈ കണക്കുകൾ പുറത്ത് വിട്ടത്.
advertisement

ഇതിൻ പ്രകാരം മിഡിൽ ഈസ്റ്റിലും ദക്ഷിണാഫ്രിക്കയിലുമായി ഏറ്റവും കൂടുതൽ ആളുകൾ ജീവിക്കാൻ ആ​ഗ്രഹിക്കുന്ന ന​ഗരമായാണ് അബുദാബിയെ തെരഞ്ഞെടുത്തത്. സുരക്ഷിത്വത്തോടെ ജീവിക്കാൻ സാധിക്കുന്നതും കുറഞ്ഞ കുറ്റകൃത്യ നിരക്കുമാണ് അബുദാബിയിലുള്ളത്. ക്രമസമാധാന പ്രശ്നങ്ങളും സുരക്ഷിതത്ത്വവും കുറവായതിനാൽ, വിനോദസഞ്ചാരികൾ പുതിയ സ്ഥലങ്ങളിലേക്ക് പോകാൻ ഭയപ്പെടാറുണ്ട്. എന്നാൽ, അബുദാബിയിലേക്ക് വിനോദസഞ്ചാരികൾക്ക് വിശ്വാസത്തോടെ യാത്രചെയ്യാൻ കഴിയുന്ന സാഹചര്യമാണ്.

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായ അബുദാബിയിൽ വിനോദസഞ്ചാരത്തിനും നിരവധി സ്ഥലങ്ങളുണ്ട്. സംസ്കാരം, പാചക വിസ്മയങ്ങൾ, സാഹസികത തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി സ്ഥലങ്ങളാൽ സമൃദ്ധമാണ് അബുദാബി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ന​ഗരം; പട്ടികയിൽ ഒന്നാമതെത്തി അബുദാബി
Open in App
Home
Video
Impact Shorts
Web Stories