ഞായറാഴ്ച ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ടേക്ക് ഓഫിനായി നീങ്ങിയതിന് പിന്നാലെയാണ് വിമാനം അടിയന്തരമായി നിർത്തിയിട്ടത്. സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതോടെയാണ് യാത്ര നിർത്തിയതെന്ന് യാത്രക്കാരെ അറിയിച്ചു. തുടർന്ന് റൺവേയിൽവെച്ച് തന്നെ പരിശോധന നടത്തിയെങ്കിലും തകരാർ പരിഹരിക്കാനായില്ല. രണ്ടു മണിക്കൂറോളം കൈക്കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള യാത്രക്കാർ വിമാനത്തിൽ തന്നെ ഇരുന്നു.
സാങ്കേതികത്തകരാർ പരിഹരിക്കാൻ അറ്റകുറ്റപ്പണി ആവശ്യമാണെന്ന് വ്യക്തമാക്കിയതോടെ യാത്രക്കാരെ വിമാനത്തിൽനിന്ന് പുറത്തിറക്കി. തുടർന്ന് വൈകുന്നേരത്തോടെ വിമാനം പുറപ്പെടുമെന്ന് അറിയിപ്പ് വന്നു. എന്നാൽ അത് ഉണ്ടായില്ല. വിമാനത്താവളത്തിൽത്തന്നെ കഴിഞ്ഞ യാത്രക്കാരെ രാത്രി ഒമ്പത് മണിയോടെയാണ് ഹോട്ടലുകളിലേക്ക് മാറ്റുകയായിരുന്നു. ഇതിൽ ചില യാത്രക്കാർ അവരുടെ താമസസ്ഥലങ്ങളിലേക്ക് മടങ്ങുകയും ചെയ്തു.
advertisement
തിങ്കളാഴ്ച ഉച്ചയ്ക്കുള്ള ദോഹ-കോഴിക്കോട് വിമാനം പുറപ്പെട്ടെങ്കിലും ഞായറാഴ്ചയിലെ വിമാനം എപ്പോൾ പുറപ്പെടുമെന്ന് അറിയിപ്പൊന്നും ലഭിച്ചില്ല. യാത്രക്കാർ വിമാനത്താവളത്തിലെത്തി കാത്തിരിക്കുകയാണ്. വിമാനം വൈകുന്നേരത്തോടെ പുറപ്പെടുമെന്ന് അധികൃതർ യാത്രക്കാരെ അറിയിച്ചതായാണ് സൂചന.