രണ്ട് മസാജ് സെന്ററുകളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് ഹഫീസയുടെ ചിത്രങ്ങൾ അശ്ലീലച്ചുവയുള്ള അടിക്കുറിപ്പുകളോടെ പ്രത്യക്ഷപ്പെട്ടത്. 'മസാജിന് ലഭ്യമാണ്', 'റിലാക്‌സേഷൻ വാഗ്ദാനം ചെയ്യുന്നു' തുടങ്ങിയ വാചകങ്ങളോടെയായിരുന്നു പ്രചാരണം.
തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട ഹഫീസ നിയമനടപടികൾക്ക് മുന്നോട്ടു വരികയായിരുന്നു. യാബ് ലീഗൽ സർവീസിന്റെ സഹായത്തോടെ അജ്മാൻ പബ്ലിക് പ്രോസിക്യൂഷൻ വഴി രജിസ്റ്റർ ചെയ്ത പരാതിയിൽ പോലീസ് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഗുരുതരമായ കുറ്റം
സോഷ്യല്‍ മീഡിയ വഴിയുള്ള അപകീർത്തിപ്പെടുത്തൽ യുഎഇയിൽ അതീവ ഗൗരവകരമായ കുറ്റകൃത്യമാണ്. 2021-ലെ സൈബർ നിയമപ്രകാരം ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവർക്ക് തടവുശിക്ഷയും 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാം. സമൂഹമാധ്യമത്തിലെ മോശം പെരുമാറ്റങ്ങൾക്കും വ്യാജ പ്രചാരണങ്ങൾക്കുമെതിരെ അധികൃതർ നേരത്തെ തന്നെ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
advertisement
2021-ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 34 (സൈബർ കുറ്റകൃത്യങ്ങളും കിംവദന്തികളും തടയുന്നതിനുള്ള നിയമം) ആർട്ടിക്കിൾ 52 പ്രകാരം, ഇലക്ട്രോണിക് നെറ്റ്‌വർക്കുകളോ വിവരസാങ്കേതിക വിദ്യയോ ഉപയോഗിച്ച് തെറ്റായ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ, ഔദ്യോഗിക അറിയിപ്പുകൾക്ക് വിരുദ്ധമായ റിപ്പോർട്ടുകൾ എന്നിവ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർ കടുത്ത ശിക്ഷയ്ക്ക് അർഹരാണ്.
പൊതുജനങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ സംപ്രേഷണം ചെയ്യുക, പൊതുസമാധാനം ലംഘിക്കുക, ജനങ്ങൾക്കിടയിൽ ഭീതി പടർത്തുക, ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്കോ പൊതുജനാരോഗ്യത്തിനോ ദോഷകരമായ രീതിയിൽ പ്രവർത്തിക്കുക എന്നിവയും ക്രിമിനൽ കുറ്റമാണ്.
ശിക്ഷാനടപടികൾ
ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കുറഞ്ഞത് ഒരു വർഷം തടവും 1,00,000 ദിർഹം മുതൽ പിഴയും ലഭിക്കാം. പകർച്ചവ്യാധികൾ, പ്രതിസന്ധികൾ, അടിയന്തര സാഹചര്യങ്ങൾ അല്ലെങ്കിൽ ദുരന്തങ്ങൾ എന്നിവ നടക്കുമ്പോഴാണ് ഈ കുറ്റം ചെയ്യുന്നതെങ്കിൽ ശിക്ഷയുടെ കാഠിന്യം കൂടും. ഇത്തരം സന്ദർഭങ്ങളിൽ കുറഞ്ഞത് രണ്ട് വർഷം തടവും 2,00,000 ദിർഹം പിഴയും ലഭിക്കും.
Summary: A native of Kannur has been arrested by the Ajman Police for misusing the photographs of a Malayali social media influencer for massage center advertisements. The arrested individual is accused of unauthorized distribution of photos belonging to Hafeeza, a native of Aralam, Mattannur (Kannur), who has hundreds of thousands of followers on Instagram. Hafeeza, who works for a prominent company in Sharjah, is also a licensed blogger and social media marketer recognized by the UAE government.
