കഴിഞ്ഞ 20 വർഷമായി ഇദ്ദേഹം റിയാദിൽ ജോലിചെയ്തുവരികയായിരുന്നു. റിയാദിലെ നിർമാണ മേഖലകളിൽ ടൈൽ ഫിക്സറായാണ് ജോലി ചെയ്തിരുന്നത്.
ഒരാഴ്ചയായി വിട്ടുമാറാത്ത പനിയും ചുമയും ഉണ്ടായിരുന്നു. ഇതേത്തുടർന്ന് സ്വകാര്യ ക്ലിനിക്കുകളിലും റിയാദിലെ ആശുപത്രിയിലും കാണിച്ചു. എന്നാൽ രോഗം ഭേദമായിരുന്നില്ല. പനി വിട്ടുമാറാത്തതിനാൽ നാട്ടിലെത്തി ചികിത്സ തേടാനുള്ള ഒരുക്കത്തിലായിരുന്നു ആനന്ദൻ നാടാർ.
റിയാദിലെ മലസിലുള്ള താമസസ്ഥലത്തുനിന്ന് വിമാനത്താവളത്തിലേക്ക് പോകാനായി കുളിക്കാൻ കയറുമ്പോൾ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാനായി സുഹൃത്തുക്കൾ ആംബുലൻസ് വിളിച്ചുവരുത്തിയെങ്കിലും ആംബുലൻസ് ജീവനക്കാരുടെ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർ നടപടികൾക്കായി മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശോഭയാണ് ഭാര്യ, ഹേമന്ത്, നിഷാന്ത് എന്നിവർ മക്കളാണ്.
advertisement
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. പ്രവാസി സംഘടനയായ കേളിയുടെ നേതൃത്വത്തിലാണ് ഇതിനുള്ള ഇടപെടൽ നടത്തുന്നത്.