TRENDING:

സൗദിയിൽ മാലിന്യ സംഭരണിയിൽ വീണ് പ്രവാസി യുവാവ് മരിച്ചു

Last Updated:

ജുബൈല്‍ മാളിന്റെ പരിസരത്തുള്ള മലിനജല പ്ലാന്റില്‍ ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് യുവാവ് അപകടത്തിൽപ്പെട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റിയാദ്: സൗദി അറേബ്യയില്‍ മാലിന്യ സംഭരണിയില്‍ വീണ് പ്രവാസി യുവാവ് മരിച്ചു. ഉത്തര്‍പ്രദേശ് കൗശംബി സ്വദേശി റാം മിലന്‍ റോഷന്‍ ലാല്‍ (38) എന്നയാലാണ് മരിച്ചത്. സൗദി അറേബ്യയിലെ ജുബൈലില്‍ സംഭവം.
advertisement

ജുബൈല്‍ മാളിന്റെ പരിസരത്തുള്ള മലിനജല പ്ലാന്റില്‍ ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് റാം മിലൻ റോഷൻ ലാൽ അപകടത്തിൽപ്പെട്ടത്. അറ്റകുറ്റപ്പണിക്കായി മാൻഹോളിൽ ഇറങ്ങിയപ്പോൾ കാൽവഴുതി അകത്തേക്ക് വീഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന തൊഴിലാളികളാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ടാങ്ക് വറ്റിച്ചശേഷമാണ് യുവാവിന്‍റെ മൃതദേഹം പുറത്തെടുത്തത്.

Also Read- സൗദി അറേബ്യയില്‍ മലയാളി ടാക്സി ഡ്രൈവർ വാഹനാപകടത്തിൽ മരിച്ചു

വർഷങ്ങളായി ജുബൈലിൽ ജോലി ചെയ്യുന്ന റാം മിലൻ റോഷൻ ലാൽ ഏഴ് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. മൃതദേഹം ഇപ്പോള്‍ ജുബൈല്‍ റോയല്‍ കമ്മീഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴ ഉൾപ്പടെയുള്ളവർ തുടർ നടപടികൾക്കായി ഇടപെടുന്നുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദിയിൽ മാലിന്യ സംഭരണിയിൽ വീണ് പ്രവാസി യുവാവ് മരിച്ചു
Open in App
Home
Video
Impact Shorts
Web Stories