മനാമ: അങ്കമാലി കറുകുറ്റി സ്വദേശി സജോ ജോസ് പൈനാടത്ത് (51) ബഹ്റൈനില്‍ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ബഹ്റൈനില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനം നടത്തുകയായിരുന്നു. സുഹൃത്തുക്കള്‍ ഫോണ്‍ ചെയ്തിട്ടും പ്രതികരണമില്ലാതിരുന്നതിനെത്തുടര്‍ന്നു സല്‍മാബാദിലെ താമസസ്ഥലത്തു അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ: ബബിത. ഏകമകന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലേക്ക് അയക്കും.