ആളുകൾ വീടുകളിൽ നിന്ന് അനാവശ്യമായി പുറത്തിറങ്ങരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കുകയും വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴും പ്രതികൂലമായ കാലാവസ്ഥ സാഹചര്യങ്ങൾ കണക്കാക്കാതെ നിരവധി ആളുകൾ യാത്ര ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒരു യുവാവ് പങ്കുവെച്ച അതിവേഗം മാറുന്ന കാലാവസ്ഥയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. താൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ആകാശം തെളിഞ്ഞതായിരുന്നുവെന്നും പെട്ടെന്ന് കനത്ത മഴയെ തുടർന്ന് ഒന്നും തന്നെ കാണാൻ പറ്റാത്ത സാഹചര്യമുണ്ടായി എന്നും യുവാവ് പറയുന്നു.
advertisement
"പെട്ടെന്നുണ്ടായ കാറ്റിൽ നിന്ന് 254 മില്ലിമീറ്റർ മഴയിലേക്ക് എത്തിയത് ഇങ്ങനെയാണ്. മോശം കാലാവസ്ഥയെ തുടർന്ന് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ചിരുന്നു. എങ്കിലും ആ മഴയുടെ തീവ്രത ഞാനപ്പോൾ അത്ര കാര്യമാക്കിയില്ല. വെറും 24 മണിക്കൂറിനുള്ളിൽ 254 മില്ലിമീറ്റർ (10 ഇഞ്ച്) മഴ പെയ്യിച്ച് 75 വർഷത്തിനിടയിലെ റെക്കോർഡാണ് ഉണ്ടായത്. ഈ അപ്രതീക്ഷിതമായ സംഭവം ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു. മഴയിൽ വണ്ടിയോടിച്ചിട്ടുണ്ടെങ്കിലും ഈ പെരുമഴയുടെ വ്യാപ്തി ഞാൻ പ്രതീക്ഷിച്ചതിലും അധികമായിരുന്നു. ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടയിൽ എന്റെ കാറിൻ്റെ ഡാഷ്‌ബോർഡിൽ ഫോൺ സുരക്ഷിതമായി ഘടിപ്പിച്ചുകൊണ്ട് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയുടെ ദൃശ്യങ്ങൾ ഞാൻ പകർത്തുകയായിരുന്നു" യുവാവ് വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു
വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കാലാവസ്ഥ തെളിഞ്ഞതായിരുന്നു. മഴ ശക്തി പ്രാപിച്ചതോടെ ഒന്നും കാണാൻ പറ്റാത്ത സാഹചര്യമായി. എങ്കിലും ഭാഗ്യവശാൽ റോഡിൽ എല്ലാവരും ജാഗ്രത പാലിച്ചു, ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കുകയും സുരക്ഷിതമായ വേഗതയിൽ ഡ്രൈവ് ചെയ്യുകയും ചെയ്തു. 48 മണിക്കൂറിനുള്ളിൽ ജനജീവിതം സാധാരണ നിലയിലായെങ്കിലും മഴയുടെ ശക്തമായ ആഘാതം നേരിട്ട് അനുഭവപ്പെട്ടു.
എങ്കിലും എല്ലാ കാര്യങ്ങളും സാധാരണ നിലയിൽ പുനസ്ഥാപിക്കാനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും യുഎഇ നടത്തിയ ശ്രമങ്ങൾക്ക് നന്ദി പറയുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഈ വീഡിയോ ഇതിനോടൊപ്പം തന്നെ 28 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഈ പോസ്റ്റിനു താഴെ നിരവധി ആളുകൾ തങ്ങളുടെ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. എല്ലാവരും വാഹനത്തിൽ വേഗത കുറച്ച് സഞ്ചരിക്കാനും ഫ്ലാഷ് ലൈറ്റുകൾ ഉപയോഗിക്കാനും ഒരു ഉപഭോക്താവ് പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ വാഹനം ഓടിക്കരുതെന്നും ഈ ദൃശ്യങ്ങൾ വളരെ ഭയാനകമാണെന്നും ഒരാൾ പ്രതികരിച്ചു.