വ്യത്യസ്ഥങ്ങളായ സൗദി ഫീച്ചർ ഫിലിമുകൾ, ഹ്രസ്വചിത്രങ്ങൾ എന്നിവ സൗദി ഫിലിം നൈറ്റസിൽ പ്രദർശിപ്പിക്കും. സംവിധായകരുമായി ചർച്ചകളും സംഘടിപ്പിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഓസ്ട്രേലിയയിലും മൊറോക്കോയിലും ഇത്തരത്തിൽ ഫിലിം നൈറ്റുകൾ നടത്തി വിജയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചൈനയിലും സൗദി ഫിലിം നൈറ്റ് നടത്താൻ ഫിലിം കമ്മിഷൻ തീരുമാനിച്ചത്. സൌദി സിനിമാ മേഖലയുടെ വളർച്ചയും വികസനവും, പ്രാദേശിക പ്രതിഭകളെ വളർത്തിയെടുക്കൽ , സാംസ്കാരികമായ സഹകരണവും ആശയവിനിമയവും എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു പ്രദർശനം നടത്താൻ കമ്മിഷൻ തീരുമാനിച്ചത്.
advertisement
Location :
New Delhi,Delhi
First Published :
October 11, 2024 10:44 AM IST