ക്രിസ്ത്യന്‍ മതചിഹ്നങ്ങളുടെ വില്‍പ്പന നിരോധിച്ചെന്ന തരത്തില്‍ സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നിരുന്നു. അതേസമയം സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്നതും, സാത്താനുമായി ബന്ധമുള്ളതുമായ ആഭരണങ്ങൾക്ക് രാജ്യത്ത് വിൽപനക്ക് വിലക്കുണ്ട്.
കുരിശിന്റെ പകര്‍പ്പ് വില്‍ക്കുന്നത് കുവൈത്തില്‍ അനുവദനീയമാണ്. ഇത് രാജ്യത്തേക്ക് നിയമപരമായ മാര്‍ഗത്തിലൂടെയാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട് . എന്നാൽ ഫീസ് ഈടാക്കുന്നതിനും അഡ്മിനിസ്‌ട്രേഷന്റെ മുദ്ര പതിപ്പിക്കുന്നതിനുമായി ഇവ പരിശോധിക്കാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ രാജ്യങ്ങളിൽ നിന്നായി ആറുലക്ഷത്തിലധികം ക്രൈസ്തവ വിശ്വാസികൾ കുവെെറ്റിലുള്ളതായാണ് കണക്കുകൾ.
advertisement
കുവൈറ്റില്‍ മതചിഹ്നങ്ങള്‍ മുദ്രണം ചെയ്ത ആഭരണം വില്‍പനയ്ക്കു വച്ച ജ്വല്ലറി അടച്ചുപൂട്ടി
കുവൈറ്റില്‍ മതചിഹ്നങ്ങള്‍ മുദ്രണം ചെയ്ത ആഭരണങ്ങള്‍ വില്‍പനയ്ക്കുവെച്ച ജ്വല്ലറി അടച്ചുപൂട്ടി. കുവൈറ്റ് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരാണ് ജ്വല്ലറിയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്. ഇതു കൂടാതെ നിരവധി നിയമലംഘനങ്ങള്‍ ജ്വല്ലറിയില്‍ നടന്നു. തുടര്‍ന്നായിരുന്നു അധികൃതര്‍ ജ്വല്ലറി അടച്ചുപൂട്ടിയത്.
രാജ്യാന്തര ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുക, ഉപഭോക്താവിന്റെ ഡേറ്റ സൂക്ഷിക്കാതിരിക്കുക, അറബിക് ഭാഷയിലല്ലാത്ത ഇന്‍വോയ്‌സ് നല്‍കുക തുടങ്ങിയ നിയമലംഘനങ്ങളെ തുടര്‍ന്നാണ് നടപടിയെന്ന് മന്ത്രാലയം വിശദീകരിച്ചു
സ്ഥാപനത്തില്‍ ദിവസവുമുള്ള വില്‍പ്പനയുടെ കണക്കുകളും സൂക്ഷിച്ചിരുന്നില്ലെന്ന് കണ്ടെത്തി. ആഭരണങ്ങള്‍ വിറ്റതിനു ശേഷം ഘട്ടം ഘട്ടമായി പണം സ്വീകരിക്കുകയും ഇതിന് അമിത നിരക്ക് ഈടാക്കുന്നതായും ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി. നിയമ നടപടികള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു