സ്ത്രീകളുടെ മൂല്യങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണ് പരസ്യമെന്നായിരുന്നു ഉയർന്ന പ്രധാന വിമർശനം. പൊതുസ്ഥലത്ത് പാലിക്കേണ്ട യാതൊരു മര്യാദയും ഇല്ലാതെയാണ് പരസ്യം നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇനി പരസ്യ ചിത്രങ്ങളിൽ സ്ത്രീകൾ അഭിനയിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും ഇറാൻ സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കി. ഇറാനിലെ മതപണ്ഡിതരും പരസ്യത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
ഹിജാബിന്റെ പവിത്രതയെ ബാധിക്കുന്ന കാര്യങ്ങൾ അനുവദിക്കില്ലെന്നു പറഞ്ഞ് ഇറാൻ ഭരണകൂടം സർക്കുലർ ഇറക്കി. ഇസ്ലാമിക വിപ്ലവത്തിന്റെ സമയത്ത് ഇറാനിലെ ഉദ്യോഗസ്ഥരായ സ്ത്രീകളോട് ശിരോവസ്ത്രം നിർബന്ധമായും ധരിക്കാൻ അന്നത്തെ ഭരണാധികാരി അയത്തൊള്ള ഖുമൈനി ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇറാനിലെ എല്ലാ സ്ത്രീകളും ശിരോവസ്ത്രം ധരിച്ചിരുന്നു. കഴിഞ്ഞ കുറച്ചു വർഷമായി നിർബന്ധപൂർവമുള്ള ശിരോവസ്ത്രധാരണത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് പുതിയ തീരുമാനം.