TRENDING:

ഇന്ത്യയെ പരിഹസിച്ച പാക് മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് ദുബായ് മലയാളി സംഘടനയുടെ ഊഷ്മള സ്വീകരണം; വീഡിയോ വൈറൽ

Last Updated:

സ്വന്തം സാംസ്കാരിക പരിപാടി നിർത്തി വച്ചാണ് ഷാഹിദ് അഫ്രീദിയ്ക്ക് സംഘാടകർ സ്വീകരണം നൽകിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയെ പരിഹസിച്ച മുന്‍ പാകിസ്ഥാൻ ക്രിക്കറ്റർ ഷാഹിദ് അഫ്രീദിയും ഉമർ ഗുല്ലും ദുബായിലെ മലയാളി സംഘടനയുടെ ഒരു ചടങ്ങിൽ അതിഥികളായി. മെയ് 25 ന് കൊച്ചിൻ യൂണിവേഴ്സിറ്റി ബിടെക് അലുംനി അസോസിയേഷൻ (CUBAA) ദുബായ് ഔദ് മെഹ്ത്തയിലെ പാക്കിസ്ഥാൻ അസോസിയേഷൻ ദുബായ് (PAD) ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓർമചുവടുകൾ 2025 എന്ന പരിപാടിയിലാണ് ഇരുവരും എത്തിയത്.
News18
News18
advertisement

ഇവരെ ചടങ്ങിന്റെ ഭാരവാഹികൾ വേദിയിലേക്ക് ക്ഷണിക്കുന്നതിന്റെയും തുടർന്ന് ഇവർ കേരളത്തെ പുകഴ്ത്തി സംസാരിക്കുന്നതിന്റയെയും ദൃശ്യങ്ങൾ ഇതോടകം വൈറൽ ആയിക്കഴിഞ്ഞു

സ്വന്തം സാംസ്കാരിക പരിപാടി നിർത്തി വച്ചാണ് ഷാഹിദ് അഫ്രീദിയ്ക്ക് സംഘാടകർ ഊഷ്മള സ്വീകരണം നൽകിയത് എന്ന് ഇത് സംബന്ധിച്ച റിപോർട്ടുകൾ സൂചിപ്പിക്കുന്നു. തൊട്ടടുത്ത് പാകിസ്‌ഥാൻ അസോസിയേഷൻ ഓഫ് ദുബായ് നടത്തിയ ചടങ്ങിൽ പങ്കടുക്കാൻ എത്തിയ ഇവരെ സംഘാടകർ ക്ഷണിക്കുകയായിരുന്നു എന്നാണ് വിവരം.

advertisement

കേരളത്തിൽ നിന്നുള്ള ആരാധകർക്ക് തന്നോടുള്ള പ്രത്യേകസ്നേഹവും അഫ്രീദി വേദിയിൽ പങ്കിട്ടു.

കേരളത്തിലെ ജനങ്ങളോടുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ച അഫ്രീദി അവരുടെ ഊഷ്മളമായ ആതിഥ്യമര്യാദയും സമ്പന്നമായ ഭക്ഷണ സംസ്കാരത്തെക്കുറിച്ചും എടുത്തു പറഞ്ഞു.'കളത്തിൽ ഞങ്ങൾ കഠിനമായ മത്സരമാണ് കാഴ്ചവെച്ചത്. പക്ഷേ കളിക്കളത്തിന് പുറത്ത് ഞങ്ങളുടെ ബന്ധങ്ങൾ എല്ലായ്പ്പോഴും സൗഹൃദപരമാണ്,” അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഭക്ഷണത്തെക്കുറിച്ചുള്ള വീഡിയോകൾ താൻ പലപ്പോഴും യൂട്യൂബിൽ കാണാറുണ്ടെന്നും അതിമനോഹരമായ പാചകരീതികളുള്ള മനോഹരമായ സ്ഥലമാണ് കേരളമെന്നും അഫ്രീദി പറഞ്ഞു.

ഏപ്രിൽ 22 ന്പാക് പിന്തുണയുള്ള ഭീകരർ 26 നിരപരാധികളെ കൊല ചെയ്ത പഹൽഗാം ആക്രമണത്തിന് തൊട്ടുപിന്നാലെ ' ഒരു പടക്കം പൊട്ടിയാല്‍ പോലും ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തുന്നുവെന്ന്' അഫ്രീദി കളിയാക്കിയിരുന്നു. പാകിസ്ഥാനുമേല്‍ കുറ്റം ആരോപിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെയും ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയിലെ മാധ്യമങ്ങളെയും അഫ്രീദി കുറ്റപ്പെടുത്തി. പഹൽഗാo ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യ തന്നെയാണെന്നായിരുന്നു ഷാഹിദ് അഫ്രീദി ആരോപിച്ചത്. അരമണിക്കൂറോളം ആക്രമണം നടന്നിട്ട് ഒരു ഇന്ത്യൻ സൈനികൻ പോലും വന്നില്ലെന്നും സ്വന്തം ജനങ്ങളെ കൊന്നിട്ട്, പഴി പാകിസ്ഥാനുമേൽ ചുമത്തുകയാണ് ഇന്ത്യയെന്നും അഫ്രീദി ആരോപിച്ചിരുന്നു

advertisement

ആക്രമണം കഴിഞ്ഞ് ഒരു മണിക്കൂറിനകം മാധ്യമങ്ങള്‍ ബോളിവുഡ് പോലെയായെന്ന് അഫ്രീദി പറഞ്ഞു. 'എല്ലാം ബോളിവുഡ് പോലെയാക്കരുത്. ആദ്യം അമ്പരന്നെങ്കിലും അവര്‍ കാര്യങ്ങള്‍ സംസാരിക്കുന്നത് ഞാന്‍ ആസ്വദിക്കുകയായിരുന്നു. അവര്‍ ചിന്തിക്കുന്നത് എങ്ങനെയെന്ന് നോക്കൂ. ഇവരെയാണ് വിദ്യാസമ്പന്നരായ ആളുകളെ പറയുന്നത്' അഫ്രീദി അന്ന് പറഞ്ഞതിങ്ങനെ.

പാകിസ്ഥാനി ഓൾ റൌണ്ടറുടെ കളി ശൈലിയുമായി ബന്ധപ്പെട്ട് ആരാധകർ വിളിച്ചിരുന്ന 'ബൂം ബൂം' എന്ന പേരും അഫ്രീദി വേദിയിലെത്തിയപ്പോൾ മലയാളികൾ ഓർമ്മിപ്പിച്ചു.

ദൃശ്യങ്ങൾ വൈറൽ ആയതിനെത്തുടർന്ന് ഈ സ്വീകരണത്തിനെതിരെ വലിയ രീതിയുള്ള .രോഷവും അമർഷവുമാണ് സമൂഹ മാധ്യമങ്ങളിൽ വരുന്നത്.  ഇന്ത്യയ്ക്കെതിരേ നടത്തിയ പരാമർശങ്ങളുടെ പേരിൽ അഫ്രീദിയുടെയടക്കം മുൻ ക്രിക്കറ്റ് താരങ്ങളായ റാഷിദ് ലത്തീഫ്, ഷോയിബ് അക്തർ, ബാസിത് അലി എന്നിവരുടേതുൾപ്പെടെ 15 പാകിസ്ഥാൻകാരുടെ ചാനലുകൾ കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തിരുന്നു. അഫ്രീദിയുടെ എക്സ് അക്കൌണ്ടും ഇന്ത്യ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഇന്ത്യയെ പരിഹസിച്ച പാക് മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് ദുബായ് മലയാളി സംഘടനയുടെ ഊഷ്മള സ്വീകരണം; വീഡിയോ വൈറൽ
Open in App
Home
Video
Impact Shorts
Web Stories