'' ഉപയോക്താവിന്റെ ഫോണ്‍ നമ്പറും രജിസ്റ്റര്‍ ചെയ്ത വിവരങ്ങളുടെയും ആധികാരികത ഉറപ്പു വരുത്തും. അതിനാല്‍ വീണ്ടും ഔദ്യോഗിക ആപ്ലിക്കേഷന്‍ ഉപയോഗിക്കുകയോ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യേണ്ടതില്ല,'' ആര്‍ടിഎയുടെ കോര്‍പ്പറേറ്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സര്‍വ്വീസസ് സെക്ടറിലെ സ്മാര്‍ട്ട് സര്‍വ്വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മിറ അഹമ്മദ് അല്‍ ഷേഖ് പറഞ്ഞു.
'' ഈ സേവനങ്ങള്‍ ഇംഗ്ലീഷിലും അറബിയിലും ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയ്ന്‍മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്യാനും ഫീസ് അടയ്ക്കാനും ഇതിലൂടെ സാധിക്കും,'' എന്നും അവര്‍ പറഞ്ഞു. '' ഡേറ്റ സ്വകാര്യത ഉറപ്പുവരുത്താനും 'മഹ്ബൂബിൽ' ഉപയോഗിക്കുന്ന എഐ സാങ്കേതിക വിദ്യ മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ തുടരുകയാണ്,'' എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആര്‍ടിഎ വിവരങ്ങള്‍, നടപടിക്രമങ്ങള്‍, സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മഹ്ബൂബിന് സാധിക്കുമെന്നും അവര്‍ പറഞ്ഞു.
advertisement