TRENDING:

'ശക്തമായിരിക്കൂ': കോവിഡിന് എതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യക്ക് ഐക്യദാർഢ്യവുമായി ബുർജ് ഖലീഫ

Last Updated:

ലോകത്തെ പ്രധാനപ്പെട്ട സംവങ്ങളെ രേഖപ്പെടുത്താനും പിന്തുണ നൽകാനും ബുർജ് ഖലീഫ പലപ്പോഴും വർണ്ണങ്ങൾ അണിയാറുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിൽ കോവിഡ് മഹാമാരിയുടെ രണ്ടാംഘട്ടം അതിശക്തമായി തുടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിരവധി വിദേശ രാജ്യങ്ങളാണ് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഓക്സിജ൯, വെന്റിലേറ്ററുകൾ, മരുന്നുകൾ തുടങ്ങി കോവിഡിനെ പ്രതിരോധിക്കാ൯ ആവശ്യമായ നിരവധി വസ്തുക്കൾ ഇത്തരം രാജ്യങ്ങൾ ഇന്ത്യയിലേക്ക് അയക്കുന്നുണ്ട്.
advertisement

അമേരിക്ക, യു കെ, ജർമനി, സൗദി അറേബ്യ, തുടങ്ങിയ രാജ്യങ്ങൾ ഇതുവരെ ഇന്ത്യയെ ഈ മഹാമാരിക്ക് എതിരെയുള്ള പോരാട്ടത്തിൽ പൂർണമായും പിന്തുണക്കും എന്ന് അറിയിച്ചിട്ടുണ്ട്. അതിനിടെയാണ് ദുബൈയിലെ, ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ഇന്ത്യക്ക് ഐക്യദാര്‍ഢ്യം കാണിച്ച് ഇന്ത്യ൯ പതാകയുടെ വർണ്ണമണിഞ്ഞത്. ഞായറാഴ്ച രാത്രി ബുർജ് ഖലീഫക്കു കുറുകെ “ശക്തമായിരിക്കൂ ഇന്ത്യ" എന്ന സന്ദേശവും തെളിഞ്ഞിരുന്നു.

'ഇന്ത്യ കോവിഡ് 19ന് എതിരെയുള്ള ശക്തമായ പോരാട്ടം തുടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ സുഹൃത്തായ യു എ ഇ എല്ലാവിധ പിന്തുണയും അറിയിച്ചിരിക്കുകയാണ്. ബുർജ് ഖലീഫ മൂവർണമണിഞ്ഞിരിക്കുന്നു,' - സംഭവത്തിന്റെ ദൃശ്യങ്ങൾക്കൊപ്പം യു എ ഇ ഇന്ത്യൻ എംബിസി ട്വിറ്ററിൽ കുറിച്ചു.

advertisement

COVID 19 | വാക്സിന്റെ പേരിൽ അനാവശ്യഭീതി പ്രചരിപ്പിക്കരുത്: കെ സുരേന്ദ്രൻ

യു എ ഇയുടെ ഈ സമീപനത്തെ പുകഴ്ത്തി നിരവധി ഇന്റർനെറ്റ് ഉപയോക്താക്കളാണ് രംഗത്തെത്തിയത്. ചില രസകരമായ പ്രതികരണങ്ങൾ കാണാം:

യു എ ഇ ദുബൈക്കും പുറമെ യു കെ, യു എസ് രാജ്യങ്ങളിലെ ഡിപ്ലോമാറ്റിക് അധികൃതരുമായും ഇന്ത്യ൯ ഉദ്യോഗസ്ഥർ നിരന്തരം ബന്ധപ്പെടുകയും നിരവധി രാജ്യങ്ങൾ ഇന്ത്യയിലേക്ക് കൂടുതൽ വൈദ്യസഹായങ്ങൾ അയക്കുകയും ചെയ്യുന്നുണ്ട്. ഓക്സിജ൯ കോൺസെൻട്രേറ്റേസ് അടങ്ങുന്ന ചരക്കുകൾ യു എ ഇ ഇന്ത്യയിലേക്ക് അയച്ചു കഴിഞ്ഞു. സൗദി അറേബ്യയും ഇന്ത്യയിലേക്ക് ഓക്സിജ൯ ജെനറേറ്ററുകൾ അയച്ചിട്ടുണ്ട്.

advertisement

ലോകത്തെ പ്രധാനപ്പെട്ട സംവങ്ങളെ രേഖപ്പെടുത്താനും പിന്തുണ നൽകാനും ബുർജ് ഖലീഫ പലപ്പോഴും വർണ്ണങ്ങൾ അണിയാറുണ്ട്.

COVID 19| 24 മണിക്കൂറിനിടയിൽ 2,812 മരണം; 3.52 ലക്ഷം കടന്ന് പ്രതിദിന കോവിഡ് രോഗികൾ

തുടർച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിൽ കടന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,52,991 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മരിച്ചവരുടെ എണ്ണം 2,812 ആയി. രാജ്യത്തെ ആശുപത്രികൾ കോവിഡ് രോഗികളാൽ നിറയുന്ന കാഴ്ചയാണ് കാണുന്നത്.

advertisement

ഇതിനകം പല ആശുപത്രികളും ഓക്സിജന്റെ അപര്യാപ്തത മൂലം വീർപ്പു മുട്ടുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 2,812 രോഗികൾ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,95,123 ആയി. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.

കോവിഡ് ഡ്യൂട്ടി കാരണം അവധി ലഭിച്ചില്ല, പോലീസ് സ്റ്റേഷനിൽ വെച്ച് ഹൽദി നടത്തി വനിതാ കോൺസ്റ്റബിൾ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

832 പേരാണ് ഇന്നലെ മഹാരാഷ്ട്രയിൽ മാത്രം മരിച്ചത്. ഡൽഹിയിൽ 350 പേരാണ് ഇന്നലെ മരിച്ചത്. രാജ്യത്തെ മൊത്തം പ്രതിദിന കോവിഡ് കേസുകളിൽ പകുതിയിലധികവും റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയും കേരളവും ഉൾപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ മാത്രം 18.75 ശതമാനമാണ് പുതിയ കോവിഡ് രോഗികൾ.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
'ശക്തമായിരിക്കൂ': കോവിഡിന് എതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യക്ക് ഐക്യദാർഢ്യവുമായി ബുർജ് ഖലീഫ
Open in App
Home
Video
Impact Shorts
Web Stories