ഈ കേസിലാണ് കോടതിയുടെ നിർണായക ഇടപെടൽ. ക്രിപ്‌റ്റോകറന്‍സിയുടെ മറ്റൊരു രൂപമായ ഇക്കോവാട്ട് ടോക്കണുകളായും യുഎഇ ദിര്‍ഹത്തിന്റെ രൂപത്തിലും ശമ്പളം നല്‍കുമെന്ന് ഇവരുടെ തൊഴില്‍ കരാറില്‍ കമ്പനി വ്യക്തമാക്കിയിരുന്നു. ഇക്കോവാട്ട് ടോക്കണുകളില്‍ കുടിശ്ശികയായ ശമ്പളം നല്‍കാനാണ് ഇപ്പോൾ കോടതി ഉത്തരവിട്ടിരിക്കുന്നത്. ജീവനക്കാരിക്ക് ശമ്പളം നല്‍കിയതിന്റെ യാതൊരു തെളിവും ഹാജരാക്കാന്‍ തൊഴിലുടമയ്ക്ക് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തിയതായി നിയമസ്ഥാപനമായ വേസല്‍ ആന്‍ഡ് വേസലിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
തുടര്‍ന്ന് ജീവനക്കാരിക്ക് അനുകൂലമായി കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. കുടിശ്ശികയുള്ള മുഴുവന്‍ ശമ്പളവും ഇക്കോവാട്ട് ടോക്കണുകളില്‍ നല്‍കാന്‍ തൊഴിലുടമയോട് കോടതി ഉത്തരവിട്ടു. ക്രിപ്‌റ്റോ പേയ്‌മെന്റുകള്‍ നിയമപരമായി നടപ്പിലാക്കാന്‍ കഴിയില്ലെന്ന് തൊഴിലുടമ വാദിച്ചു. എന്നാല്‍, ജീവനക്കാരിയുമായുള്ള കരാറിലെ നിബന്ധകള്‍ വ്യക്തവും സാധുതയുള്ളതുമാണെന്ന് കോടതി നിരീക്ഷിച്ചു. 2023ലും സമാനമായൊരുകേസ് കോടതിയുടെ പരിഗണനയില്‍ വന്നിരുന്നു.
advertisement
എന്നാല്‍, ക്രിപ്‌റ്റോകറന്‍സിയുടെ വ്യക്തമായ മൂല്യം കാണിക്കാന്‍ ജീവനക്കാരന്‍ പരാജയപ്പെട്ടത് മൂലം ഇക്കോവാട്ട് ടോക്കണുകള്‍ ഉള്‍പ്പെടുന്ന ക്ലെയിം കോടതി നിരസിച്ചിരുന്നു. കോടതി വിധി ഒരു സുപ്രധാന തീരുമാനമാണെന്ന് വേസല്‍ ആന്‍ഡ് വേസലിന്റെ മാനേജിംഗ് പാര്‍ട്ണര്‍ മഹ്‌മൂദ് അബുവേസല്‍ പറഞ്ഞു. കരാറില്‍ നിബന്ധകള്‍ സംബന്ധിച്ച് വ്യക്തതയുണ്ടെങ്കില്‍ ശമ്പളം ക്രിപ്‌റ്റോകറന്‍സിയുടെ രൂപത്തില്‍ സ്വീകരിക്കാനും നല്‍കാനും ഈ ഉത്തരവിലൂടെ കോടതി അനുമതി നല്‍കിയിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.